തളങ്കര: (www.evisionnews.in) ദഖീറത്ത് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തുടര്‍ച്ചയായ പത്തൊമ്പതാം തവണയും എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുമേനി വിജയം കൊയ്തു. ഈ വര്‍ഷം 99 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. വിഷ്ണു പി.പി, ഹദ്‌നാന്‍, ഇര്‍ഫാന എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. 11 കുട്ടികള്‍ക്ക് ഒമ്പത് എ പ്ലസുണ്ട്. മുഴുവന്‍ വിദ്യാര്‍ത്ഥികളും 80 ശതമാനത്തിലധികം മാര്‍ക്ക് നേടി. ദഖീറത്ത് സ്‌കൂളില്‍ എസ്.എസ്.എല്‍.സി ബാച്ച് ആരംഭിച്ചത് മുതല്‍ സമ്പൂര്‍ണ്ണ വിജയം നിലനിര്‍ത്തി വരുന്നുണ്ട്. ഈവനിംഗ് ക്ലാസ്, സ്‌പെഷ്യല്‍ കോച്ചിങ്ങ്, ലാംഗ്വേജ് ഡവലപ്‌മെന്റ് കോച്ചിംഗ് തുടങ്ങിയവ സംഘടിപ്പിച്ചത് ഈ വര്‍ഷം റിസള്‍ട്ടിന് മാറ്റുകൂട്ടി. മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ദഖീറത്തുല്‍ ഉഖ്‌റാ സംഘം ഭാരവാഹികള്‍ അഭിനന്ദിച്ചു.
keyword-Thalanara_Dhakheerath_
Post a Comment
0 Comments