ചൗക്കി (www.evisionnews.in): മൊഗ്രാല്‍ പൂത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും മണ്ഡലം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയുമായ എ.എ ജലീലിന്റെ മാതാവ് ചൗക്കി കുളങ്കര ഹൗസിലെ അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ ബീഫാത്തിമ (75) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ തളങ്കര മാലിക് ദീനാര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
മറ്റു മക്കള്‍: അബ്ദുല്‍ റഹ്മാന്‍ (ഉമ്പു), ഇബ്രാഹിം, മഹമൂദ് (കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡണ്ട്), അബ്ദുല്ല, ആയിശ, മറിയുമ്മ, സുബൈദ, നസീറ. മരുമക്കള്‍: എരിയാല്‍ അഹമ്മദ് ഹാജി, പൊസോട്ട് മഹമൂദ് ഹാജി, മുഹമ്മദ് കുഞ്ഞി ചൂരിമൂല, ആയിശ, റംല, ആയിശ, ഖൈറുന്നിസ, പരേതനായ മുഹമ്മദ്. മയ്യത്ത് ബുധനാഴ്ച വൈകിട്ട് ചൗക്കി കടപ്പുറം പള്ളി അങ്കണത്തില്‍ ഖബറടക്കും.
Post a Comment
0 Comments