കാസര്‍കോട്:(www.evisionnews.in) ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പാദൂര്‍ കുഞ്ഞാമു ഹാജിയുടെ നിര്യാണം ജില്ലയുടെ തദ്ദേശ സ്വയംഭരണ സംവിധാനത്തിന് തീരാനഷ്ടമാണെന്ന് ജില്ലാ പഞ്ചായത്ത് യോഗം അനുശോചിച്ചു. 10 വര്‍ഷക്കാലം ചെമ്മനാട് പഞ്ചായത്തിന്റെ പ്രസിഡണ്ട് പദവിയിലും തുടര്‍ന്ന ജില്ലാ പഞ്ചായത്തിന്റെ പ്രതിനിധിയായും ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായും പാദൂര്‍ കുഞ്ഞാമു നടത്തിയ ഇടപെടലുകള്‍ പലപ്പോഴും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായിട്ടുണ്ട്. പാദൂര്‍ കുഞ്ഞാമുവിന്റെ ആകസ്മിക നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി യോഗം പിരിഞ്ഞു. ജില്ലാ പഞ്ചായത് പ്രസിഡണ്ട് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ച് അനുശോചന പ്രമേയം അവതരിപ്പിച്ചു. അംഗങ്ങളായ ഡോ. വി പി പി മുസ്തഫ, ഫരീദ സക്കീര്‍ അഹമ്മദ്, അഡ്വ. പി പി ഉഷ, കേളുപ്പണിക്കര്‍, സുഫൈജ, പത്മജ, എം നാരായണന്‍, ഇ പത്മാവതി, ജോസ് പതാലില്‍ എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
പാദൂര്‍ കുഞ്ഞാമു ഹാജിയുടെ നിര്യാണത്തില്‍ ജില്ലാ പഞ്ചായത്ത് അനുശോചിച്ചു
13:34:00
0

Post a Comment
0 Comments