Type Here to Get Search Results !

Bottom Ad

ഹിന്ദു മുസ്ലീം വിവാഹത്തിന് വീട്ടുകാര്‍ക്ക് സമ്മതം; ഹിന്ദുത്വ സംഘടനകള്‍ക്ക് പ്രതിഷേധം


മാണ്ഡ്യ: (www.evisionnews.in) കര്‍ണാടകയിലെ മാണ്ഡ്യയില്‍ വീട്ടുകാരുടെ സമ്മതത്തോടെ നടത്താനിരിക്കുന്ന വിവാഹത്തിനെതിരെ എതിര്‍പ്പുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്ത്. എംബി.എ ബിരുദധാരികളും കളിക്കൂട്ടുകാരുമായ മുസ്ലീം യുവാവും ഹിന്ദു യുവതിയുമാണ് വിവാഹിതരാകാന്‍ തീരുമാനിച്ചത്. ഇവരുടെ രണ്ടുപേരുടേയും രക്ഷിതാക്കള്‍ അടുത്ത സുഹൃത്തുക്കളുമാണ്.

12 വര്‍ഷത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചപ്പോള്‍ വീട്ടുകാര്‍ക്ക് സമ്മതം. എന്നാല്‍ എതിര്‍പ്പുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തി. മകളെ ഒരു മുസ്ലീമിന് വിവാഹം ചെയ്തു കൊടുക്കുന്നതിലൂടെ ഇവര്‍ ലൗ ജിഹാദിന് കൂട്ടുനില്‍ക്കുകയാണെന്നാണ് ഹിന്ദുത്വ സംഘടനകളുടെ ആരോപണം. ഇതില്‍ പ്രതിഷേധിച്ച് യുവതിയുടെ വീടിന് മുന്നില്‍ ഇവര്‍ പ്രകടനവും നടത്തി. പ്രണയത്തിന്റേയും വിവാഹത്തിന്റേയും പേരില്‍ മതപരിവര്‍ത്തനത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. പൊലീസ് എത്തിയാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്.

എന്നാല്‍ തന്റെ മകളുടെ സന്തോഷമാണ് ഏറ്റവും വലിയ കാര്യമെന്നും മതം പ്രശ്‌നമല്ലെന്നും യുവതിയുടെ പിതാവായ ഡോ.നരേന്ദ്ര ബാബു പറഞ്ഞു. ശിശുരോഗ വിദഗ്ദനായ ഡോക്ടറാണ് നരേന്ദ്ര ബാബു. ജാതിക്കും മതത്തിനുമൊന്നും ഞങ്ങള്‍ വലിയ പ്രാധാന്യം കൊടുക്കുന്നില്ല. 12 വര്‍ഷമായി അവര്‍ സ്‌നേഹത്തിലാണ്. മകളെ വിവാഹം കഴിക്കാന്‍ പോകുന്ന യുവാവിന്റെ പിതാവ് കുട്ടിക്കാലം മുതല്‍ തന്റെ സുഹൃത്താണ്. അവര്‍ വളരെ നല്ല ആളുകളാണെന്നും നരേന്ദ്ര ബാബു വ്യക്തമാക്കി. ഇവരുടെ വിവാഹ കാര്യത്തില്‍ രണ്ട് കുടുംബങ്ങളും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും വളരെ സന്തോഷത്തോടെയാണ് വിവാഹം നടത്തുന്നതെന്നും യുവാവിന്റെ പിതാവായ മുഖ്താര്‍ അഹമ്മദ് പറഞ്ഞു.

keyword: hindu-association-resist-different-religion-couple-marriage

Post a Comment

0 Comments

Top Post Ad

Below Post Ad