Type Here to Get Search Results !

Bottom Ad

കേന്ദ്രത്തെ പഴി ചാരേണ്ട; ബാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്ക് മറുപടി


ന്യൂഡല്ഹി:(www.evisionnews.in) പുതിയ ബാറുകള്അനുവദിച്ചത് കേന്ദ്രമാണെന്ന മുഖ്യമന്ത്രിയുടെ പരാമര്ശത്തിന് കേന്ദ്രത്തിന്റെ മറുപടി. പുതിയ ബാര് നല്കണോ എന്നു തീരുമാനിക്കേണ്ടത് കേരളമാണെന്നും കേന്ദ്രത്തെ പഴിചാരേണ്ട എന്നും കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി പ്രതികരിച്ചു. മദ്യം പൂര്ണമായും നിരോധിക്കണോ എന്നുതീരുമാനിക്കുന്നത് സംസ്ഥാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചനക്ഷത്ര ഹോട്ടലുകള് സംസ്ഥാന സര്ക്കാരിന്റെ നിയന്ത്രണത്തിലല്ല എന്നും ത്രീ-ഫോര് സ്റ്റാര്ബാറുകള്ക്ക് അനുമതി നല്കില്ലെന്നും നേരത്തെ മുഖ്യമന്ത്രി ഉമ്മന്ചാണ്ടി അറിയിച്ചിരുന്നു.
ആറ് പഞ്ചനക്ഷത്ര ഹോട്ടലുകള്ക്ക് കഴിഞ്ഞ ദിവസമാണ് ബാര്അനുമതി ലഭിച്ചത്. സുപ്രീംകോടതി വരെ പോയ ശേഷമാണ് ലൈസന്;സ് നേടിയെടുത്തത്. ഇവയില് നാല് ഹോട്ടലുകള്; ത്രീ സ്റ്റാറില് നിന്ന് ഫൈ സ്റ്റാറിലേക്ക് ഉയര്ത്തപ്പെട്ടവയാണ്. ഇതോടെ സംസ്ഥാനത്ത് ബാര്‌ലൈസന്‌സുള്ള ഹോട്ടലുകളുടെ എണ്ണം 30 ആയി. പത്ത് ഹോട്ടലുകള്കൂടി അനുമതിക്കായി അപേക്ഷിച്ചിട്ടുണ്ട്.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad