Type Here to Get Search Results !

Bottom Ad

ചില്ലു വാതില്‍ തകര്‍ന്നു വീണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് പരിക്ക്


മലപ്പുറം: (www.evisionnews.in) തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ചില്ലുവാതില്‍ തകര്‍ന്നുവീണ് മുഖ്യമന്ത്രി ഉമ്മനചാണ്ടിയുടെ കാലിന് പരുക്ക്. പെരിന്തല്‍മണ്ണ അല്‍ഷിഫ കണ്‍വന്‍ഷന്‍ സെന്ററില്‍ കന്നിവോട്ടര്‍മാരുമായി സംവദിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.

പരിപാടി കഴിഞ്ഞ് പുറത്തേയ്ക്ക് ഇറങ്ങവേ ഉണ്ടായ തിക്കിലും തിരക്കലും ഹാളിലെ ചില്ലുവാതില്‍ പൊട്ടിവീഴുകയായിരുന്നു. ഇതിന് സമീപത്ത് നിന്നിരുന്ന മുഖ്യമന്ത്രിയുടെ കാലിലേയ്ക്ക് തെറിച്ചുവീണു. ഇതേതുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അദ്ദേഹിന് പ്രാഥമിക ശുശ്രൂഷ നല്‍കി. മറ്റ് മൂന്നുപേര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
keywords: umman-chandi-injury-glass-door-collapse







Tags

Post a Comment

0 Comments

Top Post Ad

Below Post Ad