Type Here to Get Search Results !

Bottom Ad

വികസന പ്രവര്‍ത്തനങ്ങള്‍ ഭരണത്തുടര്‍ച്ചക്ക് ശക്തിപകരും : സി.ടി

evisionnews

മധൂര്‍: (www.evisionnews.in)കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം യു.ഡി.എഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ഭരണത്തുടര്‍ച്ചക്ക് ശക്തി പകരുമെന്ന് മുസ്്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി പറഞ്ഞു. മധൂര്‍ പഞ്ചായത്ത് യു.ഡി.എഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ വ്യവസ്ഥയുടെ നിലനില്‍പ്പിനും മതേതര കാഴ്ചപ്പാടോടു കൂടിയുള്ള സമഗ്രമായ വികസനത്തിനും യു.ഡി.എഫ് സര്‍ക്കാറിന്റെ ഭരണത്തുടര്‍ച്ച അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 
യു.ഡി.എഫ് ചെയര്‍മാന്‍ രാജീവന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. എ അബ്ദുല്‍ റഹ്്മാന്‍, എന്‍.എ നെല്ലിക്കുന്ന്, എല്‍.എ മഹമൂദ് ഹാജി, കരുണ്‍താപ്പ, ജെയിംസ്, എ.എ ജലീല്‍, അബ്ദുല്ലുക്കുഞ്ഞി ചെര്‍ക്കള, കരിവെള്ളൂര്‍ വിജയന്‍, മൊയ്തീന്‍ കൊല്ലമ്പാടി, മാഹിന്‍ കേളോട്ട്, കെ ഖാലിദ്, കെ.എസ് മണി, ഹമീദ് ബെദിര, പ്രശാന്ത്, വട്ടേക്കാട് മഹമൂദ്, യു സഹദ് ഹാജി, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, ഹാരിസ് പടഌ എ അബ്ബാസ് ഹാജി, ടി ശങ്കര്‍, താരാനാഥ് മധൂര്‍, കുസുമം ചാനക്കോട്, ബി.എ അബ്ദുല്ല പ്രസംഗിച്ചു. ടി.എം ഇഖ്ബാല്‍ സ്വാഗതവും ഹാരിസ് ചൂരി നന്ദിയും പറഞ്ഞു. ചടങ്ങില്‍ രാജീവന്‍ നമ്പ്യാര്‍ (ചെയര്‍), ടി.എം ഇഖ്ബാല്‍ (കണ്‍), ഹാരിസ് ചൂരി (ട്രഷ) എന്നിവരുടെ നേതൃത്വത്തിലുള്ള 201 അംഗ ഭരണ സമിതിയെ തെരഞ്ഞെടുത്തു.

keywords : madhur-convention-ct-development

Post a Comment

0 Comments

Top Post Ad

Below Post Ad