Type Here to Get Search Results !

Bottom Ad

'രാഗേഷ് വൈറസ്'അഴീക്കോട്ടേക്ക്; കണ്ണൂരില്‍ അസീബ് കോണ്‍ഗ്രസ് വിമതന്‍


കണ്ണൂര്‍: (www.evisionnews.in) തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് കാലയളവില്‍ കണ്ണൂര്‍ നഗരത്തിലെ കോണ്‍ഗ്രസ് പ്രതാപത്തിന് തിരിച്ചടിയേല്‍ക്കുന്നതിന് മുഖ്യ കാരണമായ രാഗേഷ് വൈറസ് പ്രതിഭാസം നിയമസഭാ തിരഞ്ഞെുടപ്പിലും പടരുന്നു. കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തിലാണ് രാഗേഷ് വൈറസ് ഇപ്പോള്‍ സംക്രമിക്കുന്നത്. ഇരു മണ്ഡലങ്ങളിലേക്കും കോണ്‍ഗ്രസ് വിമതര്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. 

അഴീക്കോട് മണഡലത്തില്‍ കോണ്‍ഗ്രസ് വിമതന്‍ പികെ രാഗേഷും നാറത്ത് ഗ്രാമഞ്ചായത്ത് അംഗം അസീബ് കണ്ണാടി പറമ്പ് കണ്ണൂരിലും മത്സരിച്ചാണ് കോണ്‍ഗ്രസിനെ വെല്ലുവിളിക്കുന്നത്. വെള്ളിയാഴ്ച ചേര്‍ന്ന വിമത മുന്നണി പ്രവര്‍ത്തക സമിതി യോഗം ഇരുവരുടേയും സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പറേഷനില്‍ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് പികെ രാഗേഷ്  കോണ്‍ഗ്രസ് വിട്ട് വിമതനായി മത്സരിച്ചത്. 

വര്‍ഷങ്ങളായി യുഡിഎഫ് ജയിച്ചു വരുന്ന കണ്ണൂര്‍ മുനിസിപാലിറ്റിയാണ് ഇത്തവണ കോര്‍പറേഷനായത്. ഇത്തവണ ശക്തമായ മത്സരം നടന്നതോടെ 27 സീറ്റുകള്‍ വീതം നേടി ഇടത് വലത് മുന്നണികള്‍ ഒപ്പത്തിനൊപ്പം എത്തിയപ്പോള്‍ പള്ളിക്കുന്ന് വാര്‍ഡില്‍ നിന്നും ജയിച്ച രാഗേഷ് തീരുമാനിച്ചു  കോര്‍പറേഷന്‍ ആരു ഭരിക്കണമെന്ന്. ഒടുവില്‍ രാഗേഷ് ഇടതിന് പിന്തുണ നല്‍കുകയും ഭരണം പിടിക്കുകയും ചെയ്തു.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണഡലത്തില്‍ സീറ്റ് നല്‍കാമെന്ന കോണ്‍ഗ്രസ് വാഗ്ദാനത്തില്‍ കോര്‍പറേഷനിലെ സ്റ്റാന്റിംങ് കമ്മറ്റി തെരഞ്ഞെടുപ്പില്‍ രാഗേഷ് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തു. അവിശ്വാസത്തിന് രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെ രാഗേഷ് വീണ്ടും ഇടഞ്ഞതോടെ കോര്‍പറേഷന്‍ തിരിച്ചു പിടിക്കാമെന്ന കോണ്‍ഗ്രസ് നീക്കത്തിനുമാണ് തിരിച്ചടിയായിരിക്കുന്നത്.

വരുന്ന തെരഞ്ഞെടുപ്പില്‍ രാഗേഷിന് സീറ്റ് നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലാണ് അദ്ദേഹം വിമതനായി മത്സരിക്കുന്നത്. ശക്തമായ മത്സരം നടക്കുന്ന അഴീക്കോട് സിറ്റിങ് എംഎല്‍എയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെഎം ഷാജിയേയും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ എംവി നികേഷ് കുമാറിനെയുമാണ് രാഗേഷ് നേരിടുക. കഴിഞ്ഞ തവണ നിസാര വോട്ടുകള്‍ക്ക് നഷ്ടപ്പെട്ട മണഡലത്തില്‍ രാഗേഷിന്റെ സ്ഥാനാര്‍ത്ഥിത്വം  ഇടതുമുന്നണിയ്ക്കാണ് ഗുണം ചെയ്യുക

കണ്ണൂര്‍ മണഡലത്തില്‍ കടന്നപ്പള്ളി രാമചന്ദ്രനാണ് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി. സതീശന്‍ പാച്ചേനി യുഡിഎഫിനു വേണ്ടിയും മത്സരിക്കുമ്പോള്‍ സിറ്റിങ് എംഎല്‍എ ആയിരുന്ന അബ്ദുള്ളക്കുട്ടിയെ തലശേരിയിലേക്കാണ് മാറ്റിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം നടത്തിയ മണഡലത്തില്‍ കോണ്‍ഗ്രസ് വിമതന്‍ കൂടി വരുന്നതോടെ മത്സരം ശക്തമാവും.

keywords; ragesh-anti-congress-candidate-kannur-azeekode

Tags

Post a Comment

0 Comments

Top Post Ad

Below Post Ad