Type Here to Get Search Results !

Bottom Ad

കമ്യൂണിസ്റ്റ് കോണ്‍ഗ്രസ് പരസ്പര വിരോധം അധികാരത്തിനുള്ള അടവ് മാത്രം: കെ.ശ്രീകാന്ത്


കാസര്‍കോട്: (www.evisionnews.in)കേരളത്തില്‍ കമ്യൂണിസ്റ്റും കോണ്‍ഗ്രസ്സും കാണിക്കുന്ന പരസ്പര വിരോധം അധികാരത്തിലെത്താനുള്ള അടവ് മാത്രമാണെന്ന് എന്‍ഡിഎ ഉദുമ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. പഞ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ്സും, കമ്യൂണിസ്റ്റും ചേര്‍ന്ന് മത്സരിച്ച് ഭരണത്തിലെത്താന്‍ ശ്രമിക്കുമ്പോള്‍ കേരളത്തില്‍ മാത്രം എന്തിനാണ് അവര്‍ പരസ്പരം പോരടിക്കുന്നത്. കമ്യൂണിസ്റ്റ് കോണ്‍ഗ്രസ്സ് സഖ്യത്തെ ഉദുമയിലെ ജനങ്ങള്‍ തള്ളികളയുക തന്നെ ചെയ്യും. പശ്ചിമ ബംഗാളില്‍ ഇടത് വലത് മുന്നണികളുടെ കേന്ദ്ര നേതാക്കള്‍ വരെ അധികാരത്തിനായി ഒരേ തൂവല്‍ പക്ഷികളായ സാഹചര്യത്തില്‍ കേരളത്തിലും അത് വിദൂരമല്ലെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. കീഴൂര്‍ കടപ്പുറത്ത് സംഘടിപ്പിച്ച എന്‍ഡിഎ ഉദുമ മണ്ഡലം തെരഞ്ഞെടുപ്പ് കുടുംബ യോഗത്തില്‍ സംസാരിക്കുയായിരുന്നു സ്ഥാനാര്‍ത്ഥി അഡ്വ.കെ.ശ്രീകാന്ത്. മണ്ഡലം വൈസ് പ്രസിഡണ്ട് ആര്‍.ഗണേശ് അദ്ധ്യക്ഷത വഹിച്ചു. എന്‍ഡിഎ നേതാക്കളായ തമ്പാന്‍, പി.കുഞ്ഞിക്കണ്ണന്‍, രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശ്രീനിവാസന്‍ സ്വാഗതവും. ശാലിനി നീലകണ്ഠന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad