Type Here to Get Search Results !

Bottom Ad

ചെറുവത്തൂരില്‍ എസ്.വൈ.എസ് സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ തുടങ്ങി


ചെറുവത്തൂര്‍ : (www.evisionnews.in) പൊതുജനങ്ങള്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ പഠനത്തിന് വ്യാപക സൗകര്യമൊരുക്കി എസ്.വൈ.എസ് സംവിധാനിച്ച സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ചെറുവത്തൂര്‍ സോണിലെ അത്തുട്ടി സുന്നി സെന്ററില്‍ ആരംഭിച്ചു. കേരള മുസ്ലിം ജമാഅത്ത് സോണ്‍ ജനറല്‍ സെക്രട്ടറി  എ.ജി ശാഹുഹുല്‍ ഹമീദ് ഹാജിയുടെ അധ്യക്ഷതയില്‍ എസ്.വൈ.എസ് സോണ്‍ പ്രസിഡന്റ് യൂസുഫ് മദനി ഉദ്ഘാടനം ചൈയ്തു.
     സോണ്‍ ജനറല്‍ സെക്രട്ടറി നൗഷാദ് അമാനി നീലമ്പാറ ഖുര്‍ആന്‍ ക്ലാസ്സിന് നേതൃത്വം നല്‍കി. ഫസ്‌ലുബിന്‍ അബ്ബാസ്, സഈദ് സഅദി, റസാഖ് അത്തുട്ടി, ഹുസൈന്‍ സഖാഫി പെട്ടിക്കുണ്ട്, ജബ്ബാര്‍ അത്തുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.  
     എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ചെറുവത്തൂര്‍ സോണില്‍ അഞ്ച് കേന്ദ്രങ്ങളിലാണ് നടക്കുന്നത്.   ചെറുവത്തൂര്‍, നീലമ്പാറ, അത്തൂട്ടി, പെട്ടിക്കുണ്ട്, കൊല്ലാട എന്നിവിടങ്ങളിലാണ് പ്രതിവാര ഖുര്‍ആന്‍ പഠന വേദി നടക്കുക.  കേന്ദങ്ങളില്‍ ക്ലാസ്സെടുക്കുന്നതിന് ഹംസ മിസ്ബാഹി ഓട്ടപപടവ്, നൗഷാദ് അമാനി നീലമ്പാറ, സഈദ് സഅദി കാവുംപാടി, ജബ്ബാര്‍ മിസ്ബാഹി മൗക്കോട്, റാഫി അമാനി അല്‍ അസ്ഹരി എന്നിവരെ തെരെഞ്ഞെടുത്തു


keyword-chrvtr-qran.


Post a Comment

0 Comments

Top Post Ad

Below Post Ad