തൃക്കരിപ്പൂര്‍ : ഉടുമ്പുന്തല വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ കീഴില്‍ ബൈത്തുറഹ്മ വില്ല വരുന്നു.പദ്ധതിക്കായി രൂപീകരിച്ച കമ്മിറ്റി ഉടുമ്പുന്തല വലിയകുതിരില്‍ 56 സെന്റ് ഭൂമി സ്വന്തമായി വാങ്ങി പ്രവര്‍ത്തനം തുടങ്ങി.നാല് സെന്റ് ഭൂമി വീതം 12 പ്ലോട്ടുകളായി തിരിച്ച് 12 നിര്‍ദ്ദന കുടുംബങ്ങള്‍ക്ക് വില്ലകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനുള്ള ബ്രഹത്തായ പദ്ധതിയാണിത്.ഒരു തുണ്ട് ഭൂമി കൈവശമില്ലാതെ നാളുകളായി കുടുംബ വീടുകളിലും വാടക വീടുകളിലും അന്തിയുറങ്ങുന്ന കഷ്ടതയനുഭവിക്കുന്ന കുടുംബങ്ങളെ കണ്ടെത്തി അവര്‍ക്കാണ് പ്ലോട്ടും,വില്ലയും നല്‍കുന്നതിന്ന്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
പദ്ധതിക്കായി വേണ്ടി വരുന്ന മൊത്തം തുകയും സംഭാവനകളായി സ്വരൂപിക്കുന്നതിന്നാണ് തീരുമാനം.ബൈത്തുറഹ്മ വില്ല പദ്ധതിയുടെ ഫണ്ട് സ്വരൂപിക്കുന്നതിന്നായി വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികള്‍ ഒത്തുകൂടി കമ്മിറ്റികള്‍ രൂപീകരിച്ചു.പ്രവര്‍ത്തന മേല്‍നോട്ടം വഹിക്കുന്നതിന്ന്‍ വി.കെ ബാവ(ചെയര്‍),റസാഖ് പുനത്തില്‍(ജന.കണ്‍),എം.അബ്ദുള്‍ ള ഹാജി(ട്രഷ.) എന്നിവരടങ്ങിയ കേന്ദ്ര കമ്മിറ്റി രൂപീകരിച്ചു.
വിവിധ രാജ്യങ്ങളില്‍ ബൈത്തു റഹ്മ വില്ലക്ക് വേണ്ടി സബ്ബ് കമ്മിറ്റികള്‍ നിലവില്‍ വന്നുതുടങ്ങി.മലേഷ്യ : എം.അഷ്‌റഫ് ഹാജി(ചെയര്‍),എം.അബ്ദുറഹീം(ജന. കണ്‍),ടി.അബ്ദുള്‍ ജലീല്‍(ട്രഷ.).ദുബൈ : എന്‍.പി അബ്ദുള്‍ ഹമീദ് ഹാജി(ചെയര്‍),ശുക്കൂര്‍ ഉടുമ്പുന്തല(ജന.കണ്‍),ഏ.പി ശരീഫ്(ട്രഷറര്‍).
Post a Comment
0 Comments