Type Here to Get Search Results !

Bottom Ad

ചെലവ് നിരീക്ഷകര്‍ ജില്ലയിലെത്തി


കാസര്‍കോട്.(www.evisionnews.in)തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരായ മുംബൈ സ്വദേശി പാണ്ഡുരംഗ ചാട്ടെ, അസം സ്വദേശി ബഞ്ജുല്‍ ബര്‍ത്താക്കൂര്‍ എന്നിവര്‍ ജില്ലയിലെത്തി. തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് മണ്ഡലങ്ങളുടെ ചുമതലയുള്ള നിരീക്ഷകനാണ് പാണ്ഡുരംഗ ചാട്ടെ. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ മണ്ഡലങ്ങളുടെ ചുമതലയുളള നിരീക്ഷകനാണ് ബഞ്ജുല്‍ ബര്‍ത്താക്കൂര്‍. 

വെളളിയാഴ്ച രാവിലെ കളക്ടറേറ്റില്‍ എത്തിയ പാണ്ഡുരംഗ ചാട്ടെ ജില്ലാ തെരഞ്ഞെടുപ്പുദ്യോഗസ്ഥനായ ജില്ലാകളക്ടര്‍ ഇ ദേവദാസന്‍, ചെലവ് നിരീക്ഷണ നോഡല്‍ ഓഫീസറായ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍, എം സി എം സി നോഡല്‍ ഓഫീസറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ടി ശേഖര്‍, എം സി എം സി അംഗങ്ങളായ പ്രൊഫ വി ഗോപിനാഥന്‍,ജില്ലാ ലോ ഓഫീസര്‍ എം സീതാരാമ എന്നിവരുമായി ചര്‍ച്ച നടത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ എം സി എം സി സംവിധാനം സന്ദര്‍ശിച്ച അദ്ദേഹം ജീവനക്കാരുമായി സംവദിച്ചു. പെയ്ഡ്‌ന്യൂസ് കണ്ടെത്തുന്നതിനും നടപടിസ്വീകരിക്കുന്നതിനും സത്വര ശ്രദ്ധ പുലര്‍ത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ചെലവ് നിരീക്ഷണ സംവിധാനത്തിലെ വിവിധ ഉദ്യോഗസ്ഥരുമായും നിരീക്ഷകന്‍ ചര്‍ച്ച നടത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad