വിദ്യാനഗര്‍: (www.evisionnews.in) വധശ്രമം, അടിപിടി, വര്‍ഗീയ സംഘര്‍ഷം തുടങ്ങി ആറിലധികം കേസുകളില്‍ പ്രതിയായ യുവാവ് റിമാണ്ടില്‍. ചെര്‍ക്കള മാര്‍ത്തോമ റോഡിലെ ഹാരിസ് എന്ന മുള്ളു ഹാരിസാ(36)ണ് റിമാണ്ടിലായത്. ശനിയാഴ്ച വിദ്യാനഗര്‍ എസ്.ഐ. അജിത് കുമാറും സംഘവുമാണ് അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിയുകയായിരുന്ന ഹാരിസിനെതിരെ പൊലീസ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
keywords: six-case-culprit-arrested
Post a Comment
0 Comments