കാസര്‍കോട്: (www.evisionnews.in) ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ മത്സരിക്കുന്നവരില്‍ രണ്ട് കോടീശ്വരന്മാര്‍. കാസര്‍കോട് മണ്ഡലത്തില്‍ എല്‍.ഡി.എഫ്-ഐ.എന്‍.എല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഡോ. എ.എ അമീനാണ് ഒന്നാമന്‍. 8.71 കോടിയുടെ ആസ്തിയാണ് അമീനുള്ളത്.
മഞ്ചേശ്വരത്ത് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.എല്‍.എയുമായ പി.ബി അബ്ദുല്‍ റസാഖാണ് രണ്ടാമന്‍. 1.85 കോടിയുടെ ആസ്തിയാണ് റസാഖിനുള്ളത്. കാസര്‍കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.എല്‍.എയുമായ എന്‍.എ നെല്ലിക്കുന്നിന് 78.16 ലക്ഷം രൂപയുടെ ആസ്തിയുണ്ട്. ഉദുമയിലെ എല്‍.ഡി.എഫ് സിറ്റിംഗ് എം.എല്‍.എ. കെ. കുഞ്ഞിരാമന് 72.51 ലക്ഷത്തിന്റേയും കാഞ്ഞങ്ങാട്ടെ എല്‍.ഡി.എഫ് സിറ്റിംഗ് എം.എല്‍.എ. ഇ. ചന്ദ്രശേഖരന് 17 ലക്ഷത്തിന്റെയും സ്വത്തുണ്ട്. തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.പി കുഞ്ഞിക്കണ്ണന് 9.5 ലക്ഷം രൂപയുടെ കട ബാധ്യതയുണ്ട്.
അമീന്റെ പേരില്‍ ലാന്‍സര്‍ കാറും കാപ്റ്റീവ കാറും ഭാര്യയുടെ പേരില്‍ 40 ലക്ഷം രൂപ വിലയുള്ള ഓഡീ കാറുമുണ്ട്. മകന്‍ ഫാദിലിന് 9 ലക്ഷം രൂപ വിലയുള്ള ഫിയറ്റ് കാറും 2.9 ലക്ഷത്തിന്റെ നാനോ കാറുമുണ്ട്. ഭാര്യ ഫൈസിന്റെ കൈവശം 43.77 ലക്ഷം വില മതിക്കുന്ന 1586 ഗ്രാം സ്വര്‍ണവും മകന്‍ ഫയാസിന്റെ കയ്യില്‍ 19.04 ലക്ഷം വിലയുള്ള 690 ഗ്രാം സ്വര്‍ണ്ണവും ഫാദിലിന്റെ കയ്യില്‍ 34.26 ലക്ഷം വില മതിക്കുന്ന 1393 ഗ്രാം സ്വര്‍ണവുമുണ്ട്. ഓച്ചിറയില്‍ 1.5 കോടിയുടെ കൃഷിഭൂമിയും മലയിന്‍കീഴില്‍ 1 കോടി വിലയുള്ള ഭൂമിയും അമീനിന്റെ പേരിലുണ്ട്. വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പയുള്‍പ്പെടെ 19,55,806 രൂപയുടെ ബാധ്യതയും അമീനിനുണ്ട്.
അബ്ദുല്‍ റസാഖിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ മൊത്തം 2,28231 രൂപയുടെ നിക്ഷേപമുണ്ട്. ഭാര്യയുടെ പേരില്‍ 50,000 രൂപയുണ്ട്. മാരുതി സുസുകി എര്‍ട്ടിഗ കാര്‍, ഫിയറ്റ് കാര്‍ എന്നിവ അബ്ദുല്‍ റസാഖിന്റെ പേരിലും ഭാര്യയുടെ പേരില്‍ ആക്ടീവ സ്‌കൂട്ടറുമുണ്ട്. ഭാര്യയുടെ കൈവശം 5.5 ലക്ഷം രൂപയുടെ സ്വര്‍ണവുമുണ്ട്.
എന്‍.എ നെല്ലിക്കുന്നിന്റെ കൈവശം കാല്‍ലക്ഷം രൂപയും ഭാര്യ ആയിഷയുടെ കൈവശം പത്തായിരം രൂപയുമുണ്ട്. വിവിധ ബാങ്കുകളിലായി നെല്ലിക്കുന്നിന് 5.16 ലക്ഷം രൂപയും ഭാര്യക്ക് 28,682 രൂപയും നിക്ഷേപമുണ്ട്. നെല്ലിക്കുന്നിന് 2.4 ലക്ഷത്തിന്റെ നാനോ കാറും വാഗണര്‍ കാറും 12 ലക്ഷത്തിന്റെ ഇന്നോവയുമുണ്ട്. ഭാര്യക്ക് 20 ലക്ഷം രൂപ വിലമതിക്കുന്ന 100 പവന്‍ സ്വര്‍ണമുണ്ട്.
കെ. കുഞ്ഞിരാമന് വിവിധ ബാങ്കുകളിലായി 24,701 രൂപയും നിയമസഭാ കോംപ്ലക്‌സിലെ സബ്ട്രഷറിയില്‍ 1.09 ലക്ഷം രൂപയുമുണ്ട്. അഞ്ച് ലക്ഷം രൂപ വില വരുന്ന കാറും ഭാര്യയുടെ കൈവശം 1.10 ലക്ഷം രൂപ വില വരുന്ന സ്വര്‍ണവുമുണ്ട്.
ഇ. ചന്ദ്രശേഖരന് പെരുമ്പള വില്ലേജില്‍ വീടും 41 സെന്റ് സ്ഥലവുമാണ് ഉള്ളത്. 4.85 ലക്ഷം വില വരുന്ന ബൊലേറോ ജീപ്പും ചന്ദ്രശേഖരന്റെ പേരിലുണ്ട്. കയ്യില്‍ 10,000 രൂപയും ഭാര്യ സാവിത്രിയുടെ കൈവശം 9 പവനും മകള്‍ നീലിചന്ദ്രന്റെ കയ്യില്‍ 2 പവനുമാണ് ഉള്ളത്.
കെ.പി കുഞ്ഞിക്കണ്ണന് 34.72 ലക്ഷം രൂപയുടെയും ഭാര്യ സുശീലക്ക് 11.86 ലക്ഷം രൂപയുടെയും ആസ്തിയുണ്ട്. ആറ് ലക്ഷം രൂപ വില വരുന്ന കാറും 1,25,000 രൂപയുടെ വീട്ടുപകരണങ്ങളും കുഞ്ഞിക്കണ്ണന് ഉണ്ട്. ഭാര്യ സുശീലക്ക് 5 ലക്ഷം രൂപ വില വരുന്ന 27 പവന്‍ ആഭരണവുമുണ്ട്.
keywords: inl-candidate-crore-ksd-ameen-aa-na-nellikkunn-radducha
Post a Comment
0 Comments