ഉപ്പള: (www.evisionnews.in) യുവതിയുടെ ഫോട്ടോ പ്രതിശ്രുത വരനെ കാട്ടി വിവാഹം മുടക്കിയതായി പരാതി. സൈബര്‍ കഫെ ഉടമക്കെതിരെയായണ് കുബണൂരിലെ യുവതിയുടെ ബന്ധുക്കള്‍ ജില്ലാ പൊലീസ് ചീഫിന് പരാതി നല്‍കിയത്.
യുവതിയുടെ വിവാഹം തീരുമാനിച്ചതറിഞ്ഞ കഫെ ഉടമ പ്രതിശ്രുത വരനെ സമീപിച്ച് ഫോട്ടോ കാണിക്കുകയും ഞങ്ങള്‍ പ്രണയത്തിലാണെന്ന് തെറ്റിദ്ധരിപ്പിക്കുകയുമായിരുന്നു. എന്നാല്‍ തനിക്ക് ഇയാളെ അറിയില്ലെന്നാണ് യുവതി പറയുന്നത്. ഫോട്ടോ കോപ്പിയെടുക്കാന്‍ ഒരു തവണ സൈബര്‍ കഫെയില്‍ പോയിരുന്നു. അവിടെന്ന് വെബ് ക്യാമറ ഉപയോഗിച്ച് ഫോട്ടോ പകര്‍ത്തിയതാകാമെന്നാണ് സംശയിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ പൊലീസ് ചീഫ് കുമ്പള സി.ഐ. പി. അബ്ദുല്‍ മുനീറിനോട് ആവശ്യപ്പെട്ടു. സൈബര്‍ കഫെ ഉടമയെ അന്വേഷിച്ചുവരികയാണ്.
keywords: marriage-resist-case-against-cyber-cafe-owner
Post a Comment
0 Comments