കാസര്‍കോട്: (www.evisionnews.in) മധൂര്‍ ഉത്സവത്തിന്റെ ഭാഗമായി ഗാനമേള നടക്കുന്നതിനിടയില്‍ യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റു. ബി.എം.എസ് പ്രവര്‍ത്തകരായ മധൂര്‍ ബൈനടുക്കത്തെ ബി. സതീശന്‍(30), ദിനേശ്(25), പെയ്ന്റിംഗ് തൊഴിലാളി കെ. ദീപക്(25) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. മുന്‍ വൈരാഗ്യമാണ് കാരണം. ഇവരെ ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സതീശന്റെ ഒന്നരപ്പവന്‍ ഉറുക്കുമാലയും ദീപകിന്റെ രണ്ട് പവന്‍ കൈ ചെയിനും നഷ്ടപ്പെട്ടതായി പറയുന്നു.
keywords: madhur-bms-activist-assault-while-singing

Post a Comment
0 Comments