Type Here to Get Search Results !

Bottom Ad

ബീജന്തടുക്ക ജമാഅത്ത് കമ്മിറ്റി യോഗത്തില്‍ സംഘര്‍ഷം 7 പേര്‍ക്ക് പരിക്ക്.


ബദിയടുക്ക: (www.evisionnews.in) ബീജന്തടുക്ക ജമാഅത്ത് കമ്മിറ്റി യോഗത്തില്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി 7 പേര്‍ക്ക പരിക്കേറ്റു.  ഞായറാഴ്ച്ച രാത്രി 9.30 മണിയോടെയാണ് സംഭവം.  ഇ.കെ വിഭാഗം സുന്നി പ്രവര്‍ത്തകരായ കെ.കെ അബ്ദുല്ല (45), ബി.എം അബ്ദുല്ല (55), എന്നിവര്‍ക്കും എ.പി വിഭാഗത്തിലെ ഇബ്രാഹീം (40), റഫീഖ് (31), ശാഫി (45), സൂഫി (38), അബ്ദുള്‍ റഹ്മാന്‍ (45) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 
ജമാ-അത്ത് കമ്മിറ്റി സെക്രട്ടറി കെ.എം കരീമിനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ചെന്നപ്പോഴാണ് ഇ.കെ വിഭാഗം പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റത്. പള്ളിയോടനുബന്ധിച്ചുള്ള മദ്രസ ഇ.കെ വിഭാഗത്തിന്റേതാണ്. ഇതില്‍ അസംതൃപ്തിയുള്ള എ.പി വിഭാഗമാണ് ഞായറാഴ്ച്ചത്തെ ആക്രമണത്തിന്നു പിന്നിലെന്ന് ഇ.കെ വിഭാഗം ആരോപിച്ചു. എന്നാല്‍ മദ്രസ്സ അദ്ധ്യാപകര്‍ ഇ.കെ സമസ്തയുടെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനെതിരെ ജമാഅത്ത് കമ്മിറ്റിക്ക് നല്‍കിയ കത്ത് ചര്‍ച്ച ചെയ്യാന്‍ വിളിച്ചു വരുത്തിയാണ് തങ്ങളെ ആക്രമിച്ചതെന്ന് കാന്തപുരം വിഭാഗം അറിയിച്ചു. അതേസമയം എ.പി വിഭാഗത്തിന്റെ പരാതിയില്‍ കഴവമ്പില്ലെന്ന് കണ്ടെത്തിയിരുന്നുവെന്നും കത്തില്‍ ഒപ്പിട്ടതായി പറയുന്നവര്‍ തന്നെ തങ്ങള്‍ക്ക് കത്തുമായി ബന്ധമില്ലെന്ന് അറിയിച്ചതായും ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

keyword-masjid-beejandadka

Post a Comment

0 Comments

Top Post Ad

Below Post Ad