Type Here to Get Search Results !

Bottom Ad

ഇടുക്കി സ്വദേശി ബദിയടുക്കയില്‍ തൂങ്ങി മരിച്ച നിലയില്‍

evisionnews

ബദിയടുക്ക:www.evisionnews.in പ്ലംബിംഗ് തൊഴിലാളിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി സ്വദേശിയും ബദിയടുക്ക ബൊളുക്കട്ട കനക്കപ്പാടിയില്‍ താമസക്കാരനുമായ ആഞ്ഞിക്കല്‍ വീട്ടില്‍ ഷിബിസെബാസ്റ്റ്യന്‍ എന്ന ഷിബി(42)നാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് ഷിബിയെ വീട്ടിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഷിബിയുടെ ഭാര്യ ബദിയടുക്ക ടൗണില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തി വരികയാണ്. മക്കളും അമ്മയുടെകൂടെ പോയിരിന്നു. മുന്ന് മണിയോടെ ഷിബിയുടെ മൂത്ത മകള്‍ വീട്ടിലെത്തിയപ്പോള്‍ അച്ഛന്‍ വീടിന്റെ കഴുക്കോലില്‍ കയറില്‍ കെട്ടി തൂങ്ങിയ നിലയില്‍ കണ്ടു. 

ബഹളം വെച്ചതിനെ തുടര്‍ന്ന് ഓടി കൂടിയ അയല്‍വാസികള്‍ കയര്‍ മുറിച്ച് മാറ്റി ആസ്പത്രിയില്‍ എത്തിക്കും വഴിയാണ് മരിച്ചത്. കരാര്‍ അടിസ്ഥാനത്തില്‍ ഇലക്ട്രിക്കല്‍ ജോലി ചെയ്തുവരികയായിരുന്നു ഷിബി. അടുത്ത കാലത്തായി ജോലി കുറവായതിനാല്‍ അസ്വസ്ഥത അനുഭവിച്ചിരുന്നു. ഇതാവാം മരണ കാരണമെന്നാണ് ബന്ധുക്കള്‍ സംശയിക്കുന്നത്. പരേതനായ ലാസര്‍മറിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സോജി. മക്കള്‍ അനൈന, ആഷ്‌ലി. മൃതദേഹം ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
keywords:bdk-suicide-edukki
Tags

Post a Comment

0 Comments

Top Post Ad

Below Post Ad