Type Here to Get Search Results !

Bottom Ad

പി.കെ രാഗേഷിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

കണ്ണൂര്‍ (www.evisionnews.in): കണ്ണൂരിലെ കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്തിയ വിമത കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറുമായ പി.കെ രാഗേഷിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. ഇരിക്കൂറിലെ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി കെ.ആര്‍ അബ്ദുല്‍ ഖാദര്‍, വിമത പ്രവര്‍ത്തനം തുടരുന്ന രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നിവരെയും പുറത്താക്കിയിട്ടുണ്ട്. സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും ആറു വര്‍ഷത്തേക്കാണ് ഇവരെ പുറത്താക്കിയതെന്ന് കണ്ണൂര്‍ ഡി.സി.സി പ്രസിഡണ്ട് കെ സുരേന്ദ്രന്‍ അറിയിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad