Type Here to Get Search Results !

Bottom Ad

പാണലം സ്വദേശിയെ റോഡിലിട്ട് മര്‍ദ്ദിച്ചു



കാസര്‍കോട്: (www.evisionnews.in) പാണലം സ്വദേശിയെ ഒരു സംഘം റോഡിലിട്ട് മര്‍ദ്ദിച്ചതായി പരാതി. പാണലം സ്വദേശിയും നുള്ളിപ്പാടിയിലെ ആക്രിക്കടയില്‍ ജീവനക്കാരനുമായ ഇബ്രാഹിമി(35)നാണ് മര്‍ദ്ദനമേറ്റത്. കൈക്കും കാലിനും പരിക്കേറ്റ ഇബ്രാഹിമിനെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെ പെങ്ങളുടെ വീട്ടിലേക്ക് പോകുന്നതിനിടെ ഒരു സംഘം ആളുകള്‍ റോഡിലിട്ട് മര്‍ദ്ദിക്കുകയായിരുന്നുവത്രെ. മര്‍ദ്ദനമേറ്റ് റോഡില്‍ കിടന്ന തന്നെ പൊലീസെത്തിയാണ് ആസ്പത്രിയിലെത്തിച്ചതെന്ന് ഇബ്രാഹിം പറഞ്ഞു.

keywords: panalam-assault-road-near

Post a Comment

0 Comments

Top Post Ad

Below Post Ad