Type Here to Get Search Results !

Bottom Ad

പി.കെ രാഗേഷിന് തിരിച്ചടി; കണ്ണൂരിലെ കോണ്‍. വിമതന്‍ അസീബ് വീണ്ടും കോണ്‍ഗ്രസ് ക്യാമ്പില്‍


കണ്ണൂര്‍: (www.evisionnews.in) നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലെ പോലെ കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്താമെന്ന കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷിന്റെ നീക്കങ്ങളെ കോണ്‍ഗ്രസ് തന്ത്രപരമായി പ്രതിരോധിക്കാന്‍ തുടങ്ങി. കണ്ണൂരില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിപ്പിക്കാന്‍ രാഗേഷ് വിഭാഗം തീരുമാനിച്ചിരുന്ന അസീബ് കണ്ണാടിപ്പറമ്പ് രാഗേഷിനെ വിട്ട് കോണ്‍ഗ്രസ് ക്യാമ്പില്‍ വീണ്ടുമെത്തി.

കോണ്‍ഗ്രസ് നേതാവായ കെ.സുധാകരനോടുളള വ്യക്തിവിരോധം തീര്‍ക്കാന്‍ പി.കെ രാഗേഷ് ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്ന്  കോണ്‍ഗ്രസില്‍ വീണ്ടുമെത്തിയ ഉടന്‍ അസീബ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. രാഗേഷിനൊപ്പം നിന്ന നൂറ്റമ്പതോളം പേര്‍ തനിക്കൊപ്പം കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയതായും അസീബ് അവകാശപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ വിമതനായി മത്സരിച്ച പി.കെ രാഗേഷടക്കം നാലുപേരെ കോണ്‍ഗ്രസില്‍ നിന്നും ആറുവര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് അഴിക്കോട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും രാഗേഷ് പറഞ്ഞിരുന്നു. അതേസമയം അസീബിനെ കോണ്‍ഗ്രസ് പുറത്താക്കാതിരുന്നത് രാഗേഷിനെ പുറത്താക്കിയതിന് പിന്നാലെ ഇദ്ദേഹത്തെ കോണ്‍ഗ്രസിലെത്തിച്ച് വിമതര്‍ക്ക് ശക്തമായ താക്കീത് നല്‍കുന്ന തന്ത്രത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു.  രാഗേഷിന്റെ നീക്കങ്ങള്‍ അതീവ ശ്രദ്ധയോടുകൂടെയാണ് കണ്ണൂര്‍ സി പി എം നോക്കിക്കാണുന്നത്.

keywords: pk-rakesh-friend-aseeb-to-congress
Tags

Post a Comment

0 Comments

Top Post Ad

Below Post Ad