ഉദുമ :(www.evisionnews.in)മണ്ഡലത്തില്‍ യുഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വെന്‍ഷനുകള്‍ ആരംഭിച്ചു. ബേഡഡുക്ക കുണ്ടംകുഴി വ്യാപാര ഭവനില്‍ നടന്ന ആദ്യ കണ്‍വെന്‍ഷന്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ സജീവ ഇടപെടല്‍കൊണ്ട് ശ്രദ്ധേയമായി. പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കന്മാരുടെയും അനുഭാവികളുടെയും സാന്നിധ്യത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ വരുംദിവസങ്ങളിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ നടന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. ഉച്ചക്ക് ശേഷം പള്ളിക്കര, ഉദുമ പഞ്ചായത്തുകളിലും തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ നടന്നു.
യുഡിഎഫ് അണികളുടെ വോട്ടുകള്‍ പരമാവധി ഉറപ്പുവരുത്തുക, സിപിഎമ്മിന്റെ കള്ള വോട്ടുകള്‍ തടയുക, തെരഞ്ഞെടുപ്പ് പ്രചരണം ശക്തിപ്പെടുത്തുക, പ്രചരണങ്ങളില്‍ പരമാവധി പാര്‍ട്ടി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുക തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ ചര്‍ച്ചയാണ് മൂന്ന് കണ്‍വെന്‍ഷനുകളിലും നടന്നത്. തുടര്‍ന്ന്് മൂന്ന് മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളെയും തിരഞ്ഞെടുത്തു.
കള്ള വോട്ടും ബൂത്ത് പിടുത്തവും കൈമുതലാക്കി സിപിഎം കൈയ്യടക്കി വെച്ചിരിക്കുന്ന ഉദുമ നിയോജകമണ്ഡലത്തില്‍ യഥാര്‍ത്ഥ ജനാധിപത്യത്തിന്റെ തിരഞ്ഞെടുപ്പായിരിക്കും വരാന്‍ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പെന്ന് കണ്‍വെന്‍ഷന്‍ അഭിസംബോധന ചെയ്ത കെ സുധാകരന്‍ പറഞ്ഞു.
ബേഡഡുക്കയില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കുഞ്ഞികൃഷ്ണന്‍ മാടയ്ക്കല്‍ അണികളെയും സ്ഥാനാര്‍ത്ഥിയേയും കണ്‍വെന്‍ഷനിലേക്ക് സ്വാഗതം ചെയ്തു.വിനോദ് കുമാര്‍ പള്ളയില്‍വീട് ചടങ്ങിന്റെ അധ്യക്ഷനായിരുന്ന. ഉദുമ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി വര്‍ക്കിങ്ങ് ചെയര്‍മാന്‍ കല്ലത്ര മാഹിന്‍ ഹാജി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പിന്നീട് സി രാഘവന്‍ മുന്നാടില്‍ ബേഡഡുക്ക പഞ്ചായത്ത് തെരഞ്ഞെടുപ്പ കമ്മറ്റി ചെയര്‍മാനായും കുഞ്ഞികൃഷ്ണന്‍ നായരെ വര്‍ക്കിങ്ങ് ചെയര്‍മാനായും കുഞ്ഞികൃഷ്ണന്‍ മാടയ്ക്കലിനെ ജനറല്‍ കണ്‍വീനറായും തിരഞ്ഞെടുത്തു.
സ്ഥാനാര്‍ത്ഥി കെ സുധാകരന്‍, കെപിസിസി സെക്രട്ടറി കെ നീലകണ്ഠന്‍, കരിശേരി നാരായണന്‍ മാസ്റ്റര്‍, കെ പി കുമാരന്‍ നായര്‍, ബാലകൃഷ്ണന്‍ പെരിയ, ഹക്കിം കുന്നില്‍, എം സി പ്രഭാകരന്‍, സുസൈജ ടീച്ചര്‍, നാരായണന്‍ പള്ളത്തിങ്കല്‍, കുഞ്ഞിക്കണ്ണന്‍, എ കെ മുഹമ്മദ് കുഞ്ഞി, ഇ മാധവന്‍ നായര്‍, കുഞ്ഞികൃഷ്ണന്‍ നായര്‍ മുന്നാടില്‍, സി രാഘവന്‍, ടി രാഘവന്‍ നായര്‍, അഡ്വേ. ശ്രീജിത്ത് മാടയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.
keywords : udf-comvention-uduma







Post a Comment
0 Comments