Type Here to Get Search Results !

Bottom Ad

മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ഫോട്ടോപ്രദര്‍ശനം


കാസര്‍കോട്: (www.evisionnews.in) മദ്യത്തിനും മയക്കുമരുന്നിനുമെതിരായ സന്ദേശവുമായി ഫോട്ടോ പ്രദര്‍ശനം ആരംഭിച്ചു. കാസര്‍കോട് ഫോട്ടോഗ്രാഫേഴ്‌സ് വെല്‍ഫെയര്‍ ട്രസ്റ്റ് സംഘടിപ്പിച്ച കേരള, കര്‍ണാടക സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരത്തിന്റെ ഭാഗമായാണ് പ്രദര്‍ശനം. കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡില്‍ പി.കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. 

മത്സരത്തില്‍ ഷാജു വി.കാരാട്ട് മലപ്പുറം, സുജി ആതിര തൃശ്ശൂര്‍, സന്ദീപ് പുഷ്‌കര്‍ തൃശ്ശൂര്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. ട്രസ്റ്റിന്റെ രണ്ടാംവാര്‍ഷികവും സമ്മാനദാനവും എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എം.എസ്.സുബ്രഹ്മണ്യന്‍ അധ്യക്ഷനായിരുന്നു. നാര്‍ക്കോട്ടിക്ക് സെല്‍ ഡിവൈ.എസ്.പി. ടി.പി.പ്രേമരാജന്‍ സമ്മാനം നല്‍കി. വിനയരാജ് ഷെട്ടി, നുറുദ്ദീന്‍ നടുത്തോപ്പില്‍, വിജയന്‍ ശ്രിങ്കാര്‍, മുഹമ്മദ് ഹാഷിം, പി.മണി, സുരേഷ് കണ്ണന്‍, അനില്‍ വി.നായര്‍, ശ്രീധരന്‍ കുഡ്‌ലു തുടങ്ങിയവര്‍ പ്രസംഗിച്ചു.

keywords: against-intoxicant-photo-expression-expo

Post a Comment

0 Comments

Top Post Ad

Below Post Ad