കുണ്ടംകുഴി: (www.evisionnews.in) അജ്ഞാതരോഗം ബാധിച്ചു ഗുരുതരാവസ്ഥയില്‍ കഴിയുന്ന യുവതിയെ കലക്ടറുടെ നിര്‍ദേശാനുസരണം ആശുപത്രിയിലേക്ക് മാറ്റി. പറയംപള്ളം നര്‍ക്കല പട്ടികവര്‍ഗ കോളനിയിലെ പരേതനായ മധുവിന്റെ ഭാര്യ ലക്ഷ്മി (35) ആണ് രോഗബാധയെ തുടര്‍ന്ന് അവശനിലയിലായത്. ഏറെ നാളായി കുറ്റിക്കോല്‍ എയുപി സ്‌കൂള്‍ നല്ലപാഠം ക്ലബ് ആണ് ഈ കുടുംബത്തിന് സഹായങ്ങള്‍ നല്‍കിയിരുന്നത്.
വിഷു പ്രമാണിച്ച് ഇവര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്നതിനു കുറ്റിക്കോല്‍ എയുപിഎസ് നല്ലപാഠം സംഘം ലക്ഷ്മിയുടെ വീട്ടിലെത്തിപ്പോള്‍ അടുപ്പിനടുത്തു നിലത്ത് അബോധാവസ്ഥയില്‍ കിടക്കുന്ന നിലയില്‍ ലക്ഷ്മിയെ കണ്ടെത്തുകയായിരുന്നു. ഏതാനും ദിവസമായി ലക്ഷ്മി രോഗബാധിതയായിരുന്നതായി അയല്‍വീട്ടുകാര്‍ പറഞ്ഞു.
വിവരം കലക്ടറെ അറിയിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം ലക്ഷ്മിക്ക് ആവശ്യമായ ചികിത്സ നല്‍കാന്‍ ട്രൈബല്‍ ഓഫിസര്‍ക്കും കാസര്‍കോട് ഡിഎംഒക്കും നിര്‍ദേശം നല്‍കി. തുടര്‍ന്ന് ട്രൈബല്‍ ഓഫിസര്‍ പ്രമോട്ടര്‍ മാധവനു ലക്ഷ്മിയെ ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദേശം നല്‍കി. ലക്ഷ്മിയെ ബേഡഡുക്ക സിഎച്ച്‌സിയിലും തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവര്‍ക്ക് സഞ്ചരിക്കുന്നതിന് ട്രൈബല്‍ ഡിപ്പാര്‍ട്‌മെന്റ് പ്രത്യേക വാഹനവും ഏര്‍പ്പാടാക്കിയിരുന്നു.
ഭര്‍ത്താവ് മധു മരിച്ച ശേഷം അമ്മയും മൂന്നുമക്കളുമടങ്ങുന്ന കുടുംബം ബുദ്ധിമുട്ടിയാണ് ജീവിച്ചിരുന്നത്. അമ്മ ലക്ഷ്മി രോഗബാധിതയായതിനെ തുടര്‍ന്ന് ബേത്തൂര്‍പ്പാറ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ മൂത്തമകള്‍ ധന്യ പഠനം നിര്‍ത്തി കൂലിപ്പണിക്കു പോകുന്ന അവസ്ഥ ഉണ്ടായി. ധന്യയും അനുജത്തി നികന്യയും കോഴിക്കോട് സേവാഭാരതിയുടെ ബാലികാസദനത്തിലെ അന്തേവാസികളാണ്.
keywords: anonimous-sick-girl-shifted-to-hospital
Post a Comment
0 Comments