മൊഗ്രാല്‍ പുത്തൂര്‍: (www.evisionnews.in) പടിഞ്ഞാര്‍ പുഴയില്‍ മാലിന്യങ്ങള്‍ തള്ളിയ 12 വീട്ടുകാര്‍ക്കെതിരെ ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കി. വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക്, കല്യാണ വീട്ടില്‍ നിന്നുള്ള മാലിന്യങ്ങള്‍, കുപ്പികള്‍, പേപ്പര്‍ ഗ്ലാസുകള്‍, തുണികള്‍ എന്നിവയാണ് പുഴയില്‍ തള്ളിയത്.
പുഴ മലിനമാക്കി രോഗസാധ്യത സൃഷ്ടിക്കുന്നത് തുടര്‍ന്നാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി.അഷ്‌റഫ് നല്‍കിയ പൊതുജനാരോഗ്യപ്രകാരമുള്ള നോട്ടിസില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നേരത്തെ പുഴയില്‍ തള്ളിയ മാലിന്യം വാരി മൊഗ്രാല്‍ പുത്തൂര്‍ ബാച്ചിലേഴ്‌സ് ക്ലബ് അംഗങ്ങള്‍ സംസ്‌കരിച്ചിരുന്നു. ഇത് അവഗണിച്ചു വീണ്ടും മാലിന്യങ്ങള്‍ തള്ളിയ വീട്ടുകാര്‍ക്കെതിരെയാണ് നിയമനടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി നോട്ടിസ് നല്‍കിയത്. ബാച്ചിലേഴ്‌സ് ക്ലബ്ബിന്റെ സഹകരണത്തോടെ മാലിന്യങ്ങള്‍ വൃത്തിയാക്കി പുഴയെ സംരക്ഷിക്കാനും ബോധവല്‍ക്കരണം നടത്താനും ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചു.
keywords: mogral-puthur-river-12-family-notice
Post a Comment
0 Comments