Type Here to Get Search Results !

Bottom Ad

90കാരന്റെ ആത്മഹത്യ: പോലീസ് മകനെതിരെ കുററപത്രം നല്‍കി


കാഞ്ഞങ്ങാട്: (www.evisionnews.in) കാലിക്കടവിലെ കല്ലാനിക്കാട്ട് മാത്യു(90) വീട്ടിനുള്ളില്‍ ചായ്പ്പില്‍ കെട്ടിത്തൂങ്ങി ആത്മഹത്യചെയ്ത സംഭവത്തില്‍ ചിറ്റാരിക്കാല്‍ പോലീസ് മകന്‍ സണ്ണി എന്ന ജെയിംസിനെതിരെ ഹൊസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സ മര്‍പ്പിച്ചു.

ശരിയായി സംരക്ഷിക്കാതെ വൃദ്ധപിതാവിനെ മാനസീകമായും, ശാരീരികമായും പീഡിപ്പിച്ചതിനെതുടര്‍ന്നാണ് മാത്യു ആത്മഹത്യ ചെയ്തതെന്നാണ് കുറ്റപത്രത്തിലുള്ളത്. കേസില്‍ അറസ്റ്റിലായ സണ്ണി ആഴ്ചകളോളം റിമാന്റിലായിരുന്നു. റി മാന്റ് കഴിഞ്ഞിറങ്ങുന്നതിന് മുമ്പ് ഒരു ബലാത്സംഗക്കേസിലും പ്രതിയായി. പ്രാര്‍ത്ഥനയുടെ മറവില്‍ വീട്ടിലേക്ക് ഒരു യുവതിയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത പരാതി ജാമ്യം വൈകിച്ചു.

23 വര്‍ഷം മുമ്പ് ഭാര്യ മരിച്ച മാത്യു തന്റെ സമ്പാദ്യമെല്ലാം മക്കള്‍ക്ക് വീതിച്ച് നല്‍കിയ ശേഷം സ്വന്തം പേരില്‍ അഞ്ചുസെന്റ് സ്ഥലം നീക്കിവെച്ചിരുന്നു. ഇതിന് ശേഷം ജെയിംസിന്റെ കൂടെയായിരുന്നു താമസം. പിന്നീട് മാത്യുവിനെ ഭീഷണിപ്പെടുത്തി അഞ്ചുസെന്റ് സ്ഥലം സ്വന്തം പേരിലേക്കെഴുതി വാങ്ങിയ ജെയിംസ് അതില്‍ വീടു നിരമ്മിച്ചാണ് താമസിച്ചിരുന്നത്.

ഇതിനിടയില്‍ മാത്യുവിനെ ഒഴിവാക്കാന്‍ പീഡനം തുടങ്ങി. ഇത് സംബന്ധിച്ച് മാത്യു രണ്ടു തവണ ചിറ്റാരിക്കാല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. രണ്ടു തവണയും പോലീസ് ജെയിംസിനെ വിളിച്ചുവരുത്തി താക്കീത് ചെയ്തുവെങ്കിലും ഇതിന്റെ പേരിലായിരുന്നു പിന്നീടുള്ള പീഡനം. ഇത് അസഹനീയമായപ്പോഴാണ് വൃദ്ധന്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കിയത്. ജെയിംസിന്റെ സഹോദരന്മാരും, ബന്ധുക്കളും അയല്‍ക്കാരുമെല്ലാം ഇതു സംബന്ധിച്ച് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

സണ്ണി വളരെ ചെറുപ്പം മുതല്‍ തന്നെ ക്രിമിനല്‍ സ്വഭാവത്തിന്റെ ഉടമ ആയിരുന്നുവെന്നും വര്‍ഷങ്ങള്‍ക്കു മുമ്പ് അയല്‍ക്കാരിയായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസുണ്ടായിരുന്നുവെന്നും പ്രസ്തുത കേസില്‍ ജെയിംസ് ഒരു മാസത്തോളം റിമാന്റില്‍ കഴിഞ്ഞിരുന്നുവെന്നും ജെയിംസിന്റെ ജ്യേഷ്ഠന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

keywords: suicide-death-of-father-culprit-case-against-son

Post a Comment

0 Comments

Top Post Ad

Below Post Ad