ആഗ്ര: (www.evisionnews.in) ഡോക്ടറും നേഴ്‌സും ട്വന്റി20 ലോകകപ്പ് സെമിഫൈനലില്‍ മുഴുകിയതോടെ ചികിത്സ കിട്ടാതെ രോഗി മരിച്ചു. ആഗ്രയിലെ മതുരയിലാണ് സംഭവം. സോനു(30) എന്ന യുവാവാണ് ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്.
സംഭവത്തെ തുടര്‍ന്ന് ചീഫ് മെഡിക്കല്‍ സൂപ്പറിന്‍ഡെന്റ് ഡോ. കെ.പി ഗാര്‍ജിന്റെ നേതൃത്വത്തില്‍ പ്രാരംഭ അന്വേഷണം നടത്തി. മര്‍ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ സോനുവിനെ ചികിത്സ നല്‍കാതെയാണ് ഇന്ത്യവെസ്റ്റിന്‍ഡീസ് സെമി ഫൈനല്‍ കാണാനായി ഡോക്ടറും നേഴ്‌സും പോയത്.
ഡ്യൂട്ടി ഡോക്ടറുടെയും നേഴ്‌സിന്റെയും ഉത്തരവാദിത്വം ഇല്ലായ്മായണ് രോഗി മരിക്കാന്‍ കാരണമെന്ന് ഗര്‍ജ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
keywords: doctor-nurse-20-20-final-patient-death
Post a Comment
0 Comments