കാസര്‍കോട്: (www.evisionnews.in)ചെര്‍ക്കള ഉപതെരെഞ്ഞെടുപ്പുമായി ബന്ധപെട്ടുണ്ടായ നിസാര തര്‍ക്കത്തിന്റെ പേരില്‍ സി.പി.എമ്മുമായി കൂട്ടുചേര്‍ന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പോലീസ് നടത്തിയ നരനായാട്ടിലും മണ്ഡലം യൂത്ത് ലീഗ് ജന.സെക്രട്ടറി സിദ്ധീഖ് സന്തോഷ് നഗറിനെയും, ചെര്‍ക്കള ശാഖാ പ്രസിഡണ്ട് അബദുല്‍ ഖാദര്‍ സിദ്ധയെയും കള്ള കേസില്‍ പെടുത്തി അറസ്റ്റ് ചെയ്ത നടപടിയിലും പ്രതിഷേധിച്ച് കാസര്‍കോട് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി പ്രകടനം നടത്തി.പ്രകടനത്തിന് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, മണ്ഡലം പ്രസിഡണ്ട് സഹീര്‍ ആസിഫ്, മുഹമ്മദ് കുഞ്ഞി ഹിദായത് നഗര്‍, അഷ്‌റഫ് എടനീര്‍, മമ്മു ചാല, നാസര്‍ ചായിന്റടി, ഹാഷിം ബംബ്രാണി, മുനീര്‍ പൊടിപ്പള്ളം ,ശംസുദ്ധീന്‍ കിന്നിംഗാര്‍, ബി എം സി ബഷീര്‍, അബ്ദുല്‍ റഹ്മാന്‍ തൊട്ടാന്‍, ബഷീര്‍ ഫ്രണ്ട്‌സ് ,ഫാറൂഖ് കുമ്പഡാജെ, ഇഖ്ബാല്‍ ചൂരി, അനസ് എതിര്‍തോട്, നവാസ് കുഞ്ചാര്‍, ഹമീദ് സി.ഐ, മുത്തലിബ് പാറക്കട്ട, ഖലീല്‍ പടിഞ്ഞാര്‍, റഫീഖ് കേളോട് ,ഇബ്രാഹിം നെല്ലിക്കട്ട ,സുബൈര്‍ മാര, ഖാലിദ് പച്ചക്കാട് ,വി.ടി അബ്ലുല്ല കുഞ്ഞി, ഹാരിസ് തായല്‍, മജീദ്, ഹൈദര്‍, അസീസ്, സി.ടി. റിയാസ്, അജ്മല്‍ തളങ്കര, റഷീദ് തുരുത്തി, റഫീഖ് വിദ്യാനഗര്‍ നേതൃത്വം നല്‍കി.

Post a Comment
0 Comments