Type Here to Get Search Results !

Bottom Ad

കലാഭവന്‍മണിയുടെ വിശ്രമകേന്ദ്രം പോലീസ് മുദ്രവെച്ച് പൂട്ടി


ചാലക്കുടി (www.evisionnews.in): അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ചാലക്കുടിയിലെ വിശ്രമകേന്ദ്രം പോലീസ് സീല്‍ ചെയ്തു. പോലീസിന്റേയും എക്‌സൈസിന്റെയും നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടക്കുകയാണ്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നുണ്ട്.

ശരീരത്തില്‍ വിഷാംശം കണ്ടത്തെിയെന്ന് ഡോക്ടര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കലാഭവന്‍ മണിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കുന്നത്. അസ്വാഭാവികമരണത്തിന് ചാലക്കുടി പോലീസ് കേസെടുത്തിട്ടുണ്ട്. മണിയുടെ വീടിന്റെ ഔട്ട് ഹൗസില്‍ പോലീസ് പരിശോധന നടത്തി.

മരണമന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അമിതമായി മെഥനോളിന്റെ അംശം ശരീരത്തില്‍ കണ്ടത്തെിയെന്ന് ഡോക്ടര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെതന്നെ ആശുപത്രി അധികൃതര്‍ ഇക്കാര്യം ചേരാനല്ലൂര്‍ പോലീസിനെ അറിയിച്ചിരുന്നു.

എറണാകുളം നോര്‍ത്ത് സി.ഐയുടെ നേതൃത്വത്തില്‍ പോലീസ് ആശുപത്രിയിലത്തെി വിവരങ്ങള്‍ സ്ഥിരീകരിച്ച ശേഷം ചാലക്കുടി പൊലീസിനെ വിവരം അറിയിച്ചു. പിന്നീട് ചാലക്കുടി സി.ഐയും സംഘവും സ്ഥലത്തത്തെി. 

മരണം സംഭവിച്ച ശേഷം ഡോക്ടറുമായി പോലീസ് കൂടിക്കാഴ്ച നടത്തിയാണ് വിഷം ഉള്ളില്‍ ചെന്ന് മരിച്ചെന്ന നിലയില്‍ അസ്വാഭാവികമരണത്തിന് കേസെടുത്തത്. മെഥനോള്‍ കലര്‍ന്ന മദ്യം കഴിച്ചാണ് മണി അവശനിലയിലായതെന്നാണ് നിഗമനം. അതേസമയം തൃശൂരിലും ചാലക്കുടിയിലും പൊതുദര്‍ശനത്തിനു വെച്ച ശേഷം സംസ്‌കാരം വൈകിട്ട് അഞ്ചിന് വീട്ടുവളപ്പില്‍ നടക്കും. രാവിലെ 11.30 മുതല്‍ 12വരെ സംഗീതനാടക അക്കാദമിയിലും 12.30 മുതല്‍ മൂന്നുവരെ ചാലക്കുടി മുനിസിപ്പാലിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിനു വയ്ക്കുക.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad