Type Here to Get Search Results !

Bottom Ad

നിയമസഭാ തെരഞ്ഞെടുപ്പ്:തൃക്കരിപ്പൂരില്‍ യു.ഡി.എഫിനെ വെട്ടിലാക്കി ഡി.ഡി.എഫ് മത്സരിക്കും


തൃക്കരിപ്പൂര്‍ (www.evisionnews.in): നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് ജനകീയ വികസന മുന്നണി പ്രഖ്യാപനം തൃക്കരിപ്പൂര്‍ യുഡിഎഫിനെ വെട്ടിലാക്കും. ചിറ്റാരിക്കാലില്‍ ചേര്‍ന്ന പ്രവര്‍ത്തക കണ്‍വെന്‍ഷനിലാണ് പ്രഖ്യാപനം നടന്നത്. രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യാനും തീരുമാനമായി. കണ്‍വെന്‍ഷന്‍ ജയിംസ് പന്തന്മാക്കല്‍ ഉദ്ഘാടനം ചെയ്തു. ജിജോ പി.ജോസഫ് അധ്യക്ഷത വഹിച്ചു. ഈസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഫിലോമിന ജോണി, കാഞ്ഞങ്ങാട് നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി, കുഞ്ഞിക്കൃഷ്ണന്‍, അഡ്വ. വേണുഗോപാല്‍, ജോണ്‍സണ്‍ സംസാരിച്ചു.

മലയോരത്തിന്റെ അവികസനത്തിനും കാര്‍ഷിക പ്രതിസന്ധിക്കും കാരണം ഇടത് -വലതു മുന്നണികളാണെന്ന് ഡി.ഡി.എഫ് ആരോപിച്ചു. കോണ്‍ഗ്രസ് വിമതരെ ഏകോപിപ്പിക്കുന്നതിലൂടെ ജില്ലയിലെ ഇതര നിയമസഭാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കും. ഇതിന് വേണ്ടി സബ്കമ്മിറ്റി രൂപവത്കരിച്ചതായി ഡി.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad