Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് ഭാരവാഹികള്‍


ഉദുമ:(www.evisionnews.in) മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള പുതിയ മുസ്ലീം യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് കൗണ്‍സില്‍ യോഗം പ്രസിഡന്റ് ഹസീബ്.ടി.കെയുടെ അധ്യക്ഷതയില്‍ ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഹാരിസ് അങ്കക്കളരി സ്വാഗതം പറഞ്ഞു. ജില്ലാ യൂത്ത് ലീഗ് ട്രഷറര്‍ കാപ്പില്‍ കെ.ബി.എം. ഷെരീഫ്, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ടി.ഡി. കബീര്‍, ജനറല്‍ സെക്രട്ടറി എം.എച്ച്. മുഹമ്മദ്കുഞ്ഞി മാങ്ങാട്, പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് ഹമീദ് മാങ്ങാട്, ജനറല്‍ സെക്രട്ടറി സത്താര്‍ മുക്കുന്നോത്ത് എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം യൂത്ത് ലീഗ് ട്രഷറര്‍ ഹാരിസ് തൊട്ടി റിട്ടേണിംഗ് ഓഫീസറായി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നജീബ് കോട്ടപ്പാറ പ്രസിഡന്റ്, ഹാരിസ്.കെ.വി, ഹൈദര്‍ കോട്ടിക്കുളം, മന്‍സൂര്‍ വെടിക്കുന്ന് (വൈസ് പ്രസിഡന്റ്), റൗഫ് ഉദുമ (ജനറല്‍ സെക്രട്ടറി), അന്‍വര്‍ പാക്യാര, ആരിഫ് കരിപ്പൊടി, സിദ്ദീഖ് നാലാംവാതുക്കല്‍ (ജോ. സെക്രട്ടറി), സാദിഖ് മീത്തല്‍ മാങ്ങാട് (ട്രഷറര്‍).

Post a Comment

0 Comments

Top Post Ad

Below Post Ad