കൊച്ചി: (www.evisionnews.in) വീണ്ടും തോല്‍ക്കാന്‍ മനസില്ലാത്തതിനാല്‍ എംഎല്‍എ
ആകാനുളള മോഹം ഉപേക്ഷിക്കുകയാണെന്ന് ഇടതുപക്ഷ സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ്.
ഫെയ്സ്ബുക്കിലൂടെയാണ് ചെറിയാന്‍ ഫിലിപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ചാമത്തെ
തവണ തോല്‍ക്കാന്‍ മനസില്ലാത്തതിനാല്‍ ഒരിക്കലെങ്കിലും നിയമസഭാംഗം ആകാനുള്ള മോഹം
ഞാന്‍ ഉപേക്ഷിച്ചിരിക്കുകയാണ്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് 'മോഹമുക്തനായ
കോണ്‍ഗ്രസുകാരന്‍' എന്ന് ഇഎംഎസ് എന്നെ വിശേഷിപ്പിച്ചത് ഇപ്പോള്‍ അന്വര്‍ത്ഥമായി.
ജീവിതത്തിന്റെ മുഖ്യഭാഗവും എംഎല്‍എ ഹോസ്റ്റലിന്റെ ഇടനാഴികളില്‍ കഴിഞ്ഞത് കൊണ്ടാകാം
എംഎല്‍എ ആകാനുള്ള യോഗം ഇല്ലാതെ പോയത്. കര്‍മശേഷി നശിക്കാത്തിടത്തോളം കാലം
കേരളത്തിന്റെ പൊതുജീവിതത്തില്‍ തലയുയര്‍ത്തി നില്‍ക്കും. ശരിയെന്നു തോന്നുന്ന
കാര്യങ്ങള്‍ക്കു വേണ്ടി പ്രതികരിച്ചു കൊണ്ടിരിക്കും. എന്നിങ്ങനെയാണ് ചെറിയാന്‍
ഫിലിപ്പ് ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കിയത്.
keywords: cheriyan-philip-mla-dont-know
Post a Comment
0 Comments