പടുപ്പ്: (www.evisionnews.in)മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ മുസ്ലീം യൂത്ത് ലീഗ് കുറ്റിക്കോല്‍ പഞ്ചായത്ത് പുതിയ കമ്മിറ്റി നിലവില്‍ വന്നു. പടുപ്പില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ബദ്‌റുദ്ദീന്‍ വളപ്പില്‍ അധ്യക്ഷത വഹിച്ചു. ഉദുമ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ടി.ഡി. കബീര്‍ തെക്കില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി ലത്തീഫ് പടുപ്പ്, ഹാരിസ് തൊട്ടി, ഫൈസല്‍, അഷ്‌റഫ് മാണിമൂല, തൗസീഫ് പടുപ്പ്, ഇല്ല്യാസ്, മജീദ്, സുഫൈര്‍, ജദീര്‍, അഫ്കാര്‍, അര്‍ഷാദ്, ഷെരീഫ് എന്നിവര്‍ പ്രസംഗിച്ചു. മുസ്ലീം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയംഗം റൗഫ് ബായിക്കര റിട്ടേണിംഗ് ഓഫീസറായി.
പുതിയ ഭാരവാഹികള്‍: ബദ്‌റുദ്ദീന്‍ വളപ്പില്‍ (പ്രസിഡണ്ട്), ഖാലിദ് കൊച്ചി (വൈസ് പ്രസിഡണ്ട്), ഫൈസല്‍ പടുപ്പ് (ജനറല്‍ സെക്രട്ടറി), റഹ്മാന്‍ മാണിമൂല (ജോ. സെക്രട്ടറി). അഷ്‌റഫ് മാണിമൂല (ട്രഷറര്‍).

Post a Comment
0 Comments