Type Here to Get Search Results !

Bottom Ad

സുഹൃത്തിനൊപ്പം പോവുകയായിരുന്ന യുവാവിനെ തടഞ്ഞുനിര്‍ത്തി 45,000 രൂപ തട്ടി: അഞ്ചു പേര്‍ക്കെതിരെ കേസ്


കാസര്‍കോട് (www.evisionnews.in): സുഹൃത്തിനൊപ്പം സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവാവിനെ തടഞ്ഞുനിര്‍ത്തി അഞ്ചംഗ സംഘം അടിച്ചുവീഴ്ത്തിയ ശേഷം 45,000 രൂപ തട്ടിയെടുത്തതായി പരാതി. അടുക്കത്ത്ബയലിലെ മുഹമ്മദ് അഷ്റഫി (22)നാണ് മര്‍ദ്ദനത്തിനിരയായത്.  മുഖത്ത് പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സതേടി. 

ഞായറാഴ്ച രാത്രി ഒരു ബന്ധുവീട്ടില്‍ പോയി സുഹൃത്തിനൊപ്പം സ്‌കൂട്ടറില്‍ മടങ്ങുന്നതിനിടെ ചേരങ്കൈയില്‍ വെച്ചാണ് അഞ്ചംഗ സംഘം അക്രമിച്ചതെന്ന് അഷ്റഫ് പരാതിപ്പെട്ടു. മുഖത്ത് പഞ്ചുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിക്കുകയും തള്ളിയിട്ട ശേഷം പണവുമായി അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അമ്മി, ഫാറൂഖ്, മാടപ്പന്‍ സത്താര്‍ തുടങ്ങിയ അഞ്ചു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad