Type Here to Get Search Results !

Bottom Ad

ഫുട്‌ബോള്‍ കളിക്കിടയില്‍ സംഘര്‍ഷം ഒരാള്‍ക്ക് കുത്തേറ്റു.

കാഞ്ഞങ്ങാട്:(www.evisionnews.in) ഫുട്‌ബോള്‍ കളിക്കിടയില്‍ കാണികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയില്‍ ഒരാള്‍ക്ക് കുത്തേറ്റു.  രണ്ടുപേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തു. കാഞ്ഞങ്ങാട്, കുശാല്‍ നഗറിലെ ഇബ്രാഹിമിന്റെ മകന്‍ സക്കീര്‍ ഹുസൈ(28)നാണ് കുത്തേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് നടന്ന ഫുട്‌ബോള്‍ കളിക്കിടയില്‍ കാണികള്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനിടയില്‍ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് പരാതി.  ഹാരിസ്, ഇസ്മായില്‍ എന്നിവര്‍ക്കെതിരെയാണ്  കേസെടുത്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad