Type Here to Get Search Results !

Bottom Ad

വ്യാജ ആധാരമുണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയ കേസ്; അന്വേഷണം ഊര്‍ജ്ജിതമാക്കി

കുമ്പള:(www.evisionnews.in)വ്യാജ ആധാരമുണ്ടാക്കി ബാങ്കില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതിയെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സിന്‍ഡിക്കേറ്റ് ബാങ്ക് കുമ്പള ശാഖയില്‍ പത്ത് ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി നായ്ക്കാപ്പിലെ കെ.ബി. ഹൗസില്‍ ബാബുവിന്റെ മകന്‍ കെ.സുരേന്ദ്രകുമാറി(43) നെയാണ് കുമ്പള പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്.

ആധാരം വ്യാജമായി നിര്‍മ്മിച്ചത് മംഗളൂരുവിലെ ഒരു രഹസ്യ കേന്ദ്രത്തില്‍ വെച്ചാണെന്ന് പ്രതി മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്. പ്രതിയെയും കൊണ്ട് പൊലീസ് മംഗളൂരുവിലേക്ക് പോയിട്ടുണ്ട്.

2014 ആഗസ്റ്റ് 1ന് ബാങ്ക് മാനേജര്‍ മുരളീധരന്‍ നല്‍കിയ പരാതിയിലാണ് പ്രതിക്കെതിരെ കുമ്പള പൊലീസ് കേസെടുത്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad