Type Here to Get Search Results !

Bottom Ad

ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു:ക്ലീനര്‍ക്ക് ഗുരുതരം


മഞ്ചേശ്വരം (www.evisionnews.in): ചെങ്കല്‍ കയറ്റി പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ക്ലീനറെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപ്പള ശാന്തിഗിരി സ്വദേശി പ്രകാശാ (40)ണ് മരിച്ചത്. ക്ലീനര്‍ മുഹമ്മദ് ഷരീഫിനാണ് പരിക്കേറ്റത്. 
മിയാപദവ് മജ്ബയല്‍ പാലത്തിന് സമീപം ചൊവ്വാഴ്ച രാവിലെ ഏഴര മണിയോടെയാണ് അപകടം. കുഴിയിലേക്ക് മറിഞ്ഞ ലോറിക്കുള്ളില്‍ കുടുങ്ങിയ ഇരുവരെയും ജെസിബിയുടെ സഹായത്തോടെ നാട്ടുകാരാണ് പുറത്തെടുത്തത്. അപ്പോഴേക്കും പ്രകാശ മരിച്ചിരുന്നു. കൃഷ്ണ -വിമല ദമ്പതികളുടെ മകനാണ്. ഭാര്യ: ലളിത. പ്രജ്വല്‍, പ്രജിത മക്കളാണ്.


Keywords:Kasaragod-news-accident-

Post a Comment

0 Comments

Top Post Ad

Below Post Ad