കുമ്പള (www.evisionnews.in): മൊഗ്രാല്‍ പെര്‍വാഡിന് സമീപം കോട്ടപ്പടിയിലെ താഹിറ മന്‍സിലില്‍ ഹമീദി(40) നെ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൊഗ്രാല്‍ പൂത്തൂര്‍ കടവിലെ പൂഴി കയറ്റ് തൊഴിലാളിയാണ്. തിങ്കളാഴ്ച ജോലി കഴിഞ്ഞെത്തിയ ഹമീദ് ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു.
ചൊവ്വാഴ്ച രാവിലെ വീട്ടില്‍ കാണാത്തതിനെതുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ മരത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുബൈര്‍- ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ബുഷ്‌റ. അസ്ലം, അഷ്ഫാഖ്, ഹനീഫ്, അഫ്‌സല്‍, ബാനു മക്കളാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് വേണ്ടി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment
0 Comments