കാസര്‍കോട് (www.evisionnews.in): വാറ്റ് നിയമത്തിന്റെ പേരിലുള്ളപരിശോധന നിര്‍ത്തലാക്കണമെന്നും അമ്പലപ്പുഴ ചിത്രാ സ്റ്റോഴ്സ് ഉടമ ശ്രീകുമാര്‍ സെയില്‍ടാക്സ് പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസെടുക്കണമെന്നുമാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച കടയടപ്പ് സമരം തുടങ്ങി. സമരത്തില്‍ മുഴുവന്‍ വ്യാപാരികളും കടയടച്ച് സമരത്തില്‍ ഭാഗമായിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ ഹോട്ടലുകളും ടെക്‌സ്‌റ്റൈല്‍സ് ഉള്‍പ്പടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുകയാണ്.
സമരത്തിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ വ്യാപാരികളുടെ പ്രതിഷേധ മാര്‍ച്ച് നടന്നു. വ്യാപാരിയുടെ മരണത്തെ തുടര്‍ന്ന് ഡിസംബര്‍ മൂന്നിന് സംസ്ഥാനത്തെ വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചിരുന്നു.
Keywords: Kasaragod-vyapari-harthal-news-

Post a Comment
0 Comments