Type Here to Get Search Results !

Bottom Ad

കെട്ടിടങ്ങളില്‍ നിന്ന് കുട്ടികള്‍ വീണ് മരിച്ചാല്‍ മാതാപിതാക്കള്‍ക്കെതിരെ നടപടി


ഷാര്‍ജ (www.evisionnews.in): കെട്ടിടങ്ങളില്‍ നിന്ന് കുട്ടികള്‍ വീണ് മരിച്ചാല്‍ മാതാപിതാക്കളെ നിയമ നടപടിക്ക് വിധേയമാക്കുമെന്ന് ഷാര്‍ജ പോലീസ് വ്യക്തമാക്കി. ഷാര്‍ജയില്‍ മാതാപിതാക്കളുടെ അശ്രദ്ധമൂലം ഇത്തരം മരണം വര്‍ധിച്ചതോടെയാണ് പോലീസ് അധികൃതര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. 

കഴിഞ്ഞമാസം രണ്ട് കുട്ടികളാണ് ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത്. ജനലുകള്‍ക്ക് സമീപവും ബാല്‍ക്കണികളിലും കുട്ടികള്‍ക്ക് കയറാന്‍ പറ്റുന്ന തരത്തില്‍ ഫര്‍ണീച്ചറുകള്‍ വയ്ക്കരുതെന്ന് പോലീസ് വ്യക്തമാക്കുന്നു. കുട്ടികള്‍ വീണ് മരിക്കുന്ന സംഭവം ഉണ്ടായാല്‍ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കും. ഇത്തരം കേസുകള്‍ നേരെ കോടതിയിലേക്ക് റഫര്‍ ചെയ്യുമെന്നും മാതാപിതാക്കളുടെ അശ്രദ്ധ ഉണ്ടെങ്കില്‍ തടവ് ശിക്ഷ ലഭിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. 

പതിനഞ്ച് വയസിന് താഴെയുള്ള കുട്ടികളാണ് വീണ് മരിക്കുന്നതെങ്കില്‍ ഒരു മാസം മുതല്‍ രണ്ട് വര്‍ഷം വരെയാണ് തടവ്. കുട്ടികളെ വീട്ടില്‍ തനിച്ചാക്കി പോയപ്പോഴാണ് അപകടം ഉണ്ടായതെങ്കില്‍ തടവ് മൂന്ന് വര്‍ഷം അനുഭവിക്കേണ്ടി വരും. ഇതിന് പുറമേ പിഴ ശിക്ഷയും ഉണ്ടാകും. കഴിഞ്ഞ വര്‍ഷം മാത്രം ഷാര്‍ജയില്‍ ഏഴ് കുട്ടികള്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചതായാണ് കണക്കുകള്‍. 2014ലും ഇത്തരത്തില്‍ ഏഴ് കുട്ടികള്‍ മരിച്ചു. കഴിഞ്ഞ വര്‍ഷം ഷാര്‍ജയിലെ താമസ കെട്ടിടങ്ങള്‍ക്ക് പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ അധികൃതര്‍ നടപ്പിലാക്കിയിരുന്നു. കുട്ടികള്‍ കളിക്കുന്ന സമയങ്ങളില്‍ ജനലുകളും ബാല്‍ക്കണികളും അടച്ചിടണമെന്നും സുരക്ഷക്ക് പ്രാധാന്യം നല്‍കണമെന്നും പോലീസ് അധികൃതര്‍ വ്യക്തമാക്കുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad