കാസര്‍കോട്:(www.evisionnews.in) മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയ പത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി. ശിവപ്രസാദ്, ട്രഷറര്‍ സുഭാഷ് പാടി, അഹമ്മദ് ഹഫ്‌സല്‍ ചെന്നിക്കര തുടങ്ങിയ പത്തോളം പേര്‍ക്കെതിരെയാണ് കേസ്. ഇന്നലെ ഉച്ചക്ക് നുള്ളിപ്പാടി ജെ.പി കോളനി ജംഗ്ഷന് സമീപത്താണ് കരിങ്കൊടി കാട്ടിയത്. മുഖ്യമന്ത്രി യു.ഡി.എഫ് പരിപാടി കഴിഞ്ഞ് കാറില്‍ പെരിയ ഭാഗത്തേക്ക് സഞ്ചരിക്കുന്നതിനിടെയാണ് സംഭവം. കരിങ്കൊടി കാട്ടിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Post a Comment
0 Comments