ഉപ്പള:(www.evisionnews.in) തിങ്കളാഴ്ച രാത്രി ഉപ്പളയില്‍ രണ്ട് ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഭീഷണിയും ആയുധംവീശലും ഭീതിപരത്തി. ദേശീയപാതയിലൂടെ പോവുകയായിരുന്ന ദീര്‍ഘദൂര യാത്രക്കാരടക്കം ഭീതിയുടെ മുള്‍മുനയിലായി. പരസ്പരം പോരടിച്ച് കത്തിവീശിക്കൊണ്ടിരുന്ന സംഘം പൊലീസ് എത്തിയതോടെ ഓടി. ഇതില്‍ രണ്ടുപേരെ പൊലീസ് പിന്തുടര്‍ന്ന് പിടിച്ചു. ഇതില്‍ ഒരാളില്‍ നിന്ന് 100 ഗ്രാം കഞ്ചാവ് കണ്ടെത്തി.

Post a Comment
0 Comments