Type Here to Get Search Results !

Bottom Ad

ഉത്തര്‍പ്രദേശ് വാഹനാപകടത്തില്‍ മരിച്ചത് മുന്നാട് എ.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയും സഹോദരിയും

മുന്നാട്:(www.evisionnews.in)പള്ളത്തുങ്കാലില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളി കുടുംബത്തിലെ രണ്ട് പേര്‍ സ്വദേശമായ ഉത്തര്‍പ്രദേശിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. മുന്നാട് എ.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയും സഹോദരിയുമാണ് മരിച്ചത്. വാടക വീട്ടില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് ഫറൂക്കാബാദ് സ്വദേശിയായ ബിഷിറാമിന്റെ മക്കളായ മിശ്വിന്‍(എട്ട്), സഹോദരി രജിനി (20) എന്നിവരാണ് തിങ്കളാഴ്ച വൈകിട്ടുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മിശ്വിനും രജനിയും മാതാപിതാക്കള്‍ക്കൊപ്പം സ്വദേശത്തേക്ക് പോയത്. 20 ദിവസം മുമ്പ് നാട്ടിലെത്തിയ ഇവര്‍ ക്ഷേത്ര ദര്‍ശനത്തിന് ട്രക്കില്‍ സഞ്ചരിക്കുമ്പോഴാണ് അപകടം ഉണ്ടായത്. ട്രക്കില്‍ നാല്‍പത് പേരുണ്ടായിരുന്നു. അപകടത്തില്‍ പെട്ട ട്രക്കില്‍ നിന്ന് ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരേയും ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

17 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബിഷിറാമിന്റെ കുടുംബം കാസര്‍കോട്ടെത്തിയത്. പതിനാലു വര്‍ഷം പള്ളിക്കരയില്‍ താമസിച്ച ഇവര്‍ മൂന്ന് വര്‍ഷമായി പള്ളത്തുങ്കാലിലാണ് താമസം. മിശ്വിന്‍ മൂന്നാട് എ.യു.പി സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. മിശ്വിന്റെ രണ്ട് സഹോദരങ്ങളും ഇവിടെത്തെ വിദ്യാര്‍ത്ഥികളാണ്. അപകടസമയത്ത് ഇവര്‍ പള്ളത്തിങ്കാലില്‍ ഉണ്ടായിരുന്നു. 

സഞ്ജു ദേവിയാണ് അമ്മ. സരള സഹോദരി. അപകട വിവരമറിഞ്ഞ് പള്ളത്തിങ്കാലിലുള്ള മറ്റ്കുടുംബങ്ങള്‍ സ്വദേശത്തേക്ക് തിരിച്ചിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad