കൂഡ്‌ലു: (www.evisionnews.in)ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെയും സുഹൃത്തിനെയും തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചതിന് എട്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രകാശ് നിവാസിലെ ആദര്‍ശി(22)ന്റെ പരാതിയില്‍ ചന്തു, പ്രജ്വല്‍, സന്ദീപ്, ഹര്‍ഷ, പാച്ചു തുടങ്ങിയ എട്ട് പേര്‍ക്കെതിരെയാണ് കേസെടുത്തത്. തിങ്കളാഴ്ച രാത്രി 12.30ന് ഉത്സവം കഴിഞ്ഞ് മടങ്ങും വഴി കാഞ്ഞങ്ങാട് വെച്ച് മര്‍ദ്ദിക്കുകയായിരുന്നു. മുന്‍ വൈരാഗ്യമാണ് മര്‍ദ്ദനത്തിന് കാരണമെന്ന് കരുതുന്നു.

Post a Comment
0 Comments