മൊഗ്രാല്‍ (www.evisionnews.in): യേനപ്പോയ മെഡിക്കല്‍ കോളജ് അക്കാദമിക് ആന്റ് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ മൊഗ്രാലിലെ പ്രൊഫ. പി സി.എം കുഞ്ഞി എന്ന പി.സി മുഹമ്മദ് കുഞ്ഞി (75) അന്തരിച്ചു.
പി.സി ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍, യേനപ്പോയ മൊയ്തീന്‍ കുഞ്ഞി മെമ്മോറിയല്‍ എജുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് കണ്‍വീനര്‍, മംഗളൂരു യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പര്‍, മൊഗ്രാല്‍ എസ്സ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കമ്മിറ്റി ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 2014ല്‍ രാജ്യോത്സവ് അവാര്‍ഡ്, 2011ല്‍ ആര്യഭട്ട അവാര്‍ഡ് നേടിയിരുന്നു. ഫുട്‌ബോള്‍ താരമായ പി.സി.എം കുഞ്ഞി കേരള സര്‍വകലാശാല ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായിരുന്നു. 1963ല്‍ സന്തോഷ് ട്രോഫിക്കുവേണ്ടി കളിച്ചിരുന്നു.
പരേതരായ കുഞ്ഞിമാഹിന്‍ കുട്ടി ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: മയ്യ. മക്കള്‍: പി.സി ഹാഷിര്‍, പി.സി ഫര്‍വാസ്, പി.സി റഈസ് (മൂവരും എഞ്ചിനീയര്‍മാര്‍), പരേതനായ പി.സി സാഹിര്‍. മരുമക്കള്‍: തന്‍വീറ, നിഷ, സമീഹ. സഹോദരങ്ങള്‍: ബീഫാത്തിമ, പരേതരായ പി.സി കുഞ്ഞിപക്കി, പി.സി അബ്ദുല്‍ ഖാദര്‍, പി.സി അബ്ബാസ്. മയ്യിത്ത് ചൊവ്വാഴ്ച ഉച്ചയോടെ മൊഗ്രാല്‍ ചളിയങ്കോട് മസ്ജിദ് പരിസരത്ത് ഖബറടക്കും.

Post a Comment
0 Comments