Type Here to Get Search Results !

Bottom Ad

ഐജിയുടെ പ്രായപൂര്‍ത്തിയാവാത്ത മകന്‍ ഔദ്യോഗിക വാഹനം ഓടിക്കുന്ന ദൃശ്യം പുറത്ത്


തൃശൂര്‍: (www.evisionnews.in) പോലീസ് അക്കാദമിയില്‍ ഐ.ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വാഹനം ഓടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. രാമവര്‍മപുരം പോലീസ് അക്കാദമി ഐ.ജിയായ സുരേഷ് രാജ് പുരോഹിതിന്റെ മകനാണ് അക്കാദമി വളപ്പിലൂടെ കൊടിവെച്ച ഔദ്യോഗിക വാഹനമോടിക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പുറത്തായിട്ടും വിഷയത്തില്‍ നടപടിയെടുക്കാന്‍ പോലീസ് തയാറായിട്ടില്ല.

ഔദ്യോഗിക കൊടിയും നെയിം ബോര്‍ഡും ഉള്ള വാഹനമാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ഐ.ജിയുടെ മകന്‍ ഓടിക്കുന്നത്. പോലീസ് അക്കാദമിയിലെ ഔദ്യോഗിക വാഹനം പോലീസുകാരുടെ ബന്ധുക്കള്‍ ഓടിക്കണമെങ്കില്‍ പ്രത്യേക അനുമതി തേടേണ്ടതുണ്ട്. എന്നാല്‍ അനുമതി ഇല്ല എന്നതുമാത്രമല്ല. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണ് വാഹനമോടിക്കുന്നത് എന്നതും വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ്.

നേരത്തെ തൃശൂര്‍ ശോഭ സിറ്റിയിലെ വിവാദ വ്യവസായി നിഷാമിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ കാറോടിച്ചപ്പോള്‍ കേസെടുത്ത പോലീസ് ഐജിയുടെ മകന്റെ വിഷയം വന്നപ്പോള്‍ മൗനം പാലിക്കുകയാണെന്നും ആരോപണമുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad