Type Here to Get Search Results !

Bottom Ad

ആരാധകരെ ഞെട്ടിച്ച്‌ മുന്‍ ലോക സുന്ദരി ഇസ്ലാംമതം സ്വീകരിച്ചു

evisionnews

ദുബായ്:(www.evisionnews.in) മുന്‍ മിസ് യൂനിവേഴ്സ് ചെക്കോസ്ലോവാക്യ സ്വദേശിനിയായ മര്‍ക്കേറ്റ കോറിന്‍കോവ ഇസ്ലാംമതം സ്വീകരിച്ചു. ദുബായില്‍ ഒരു പ്രമുഖ കമ്ബനിയില്‍ ജോലി ചെയ്യുന്ന യുവതി മൂന്നുവര്‍ഷമായി ഇസ്ലാംമതത്തില്‍ വിശ്വസിച്ചുവരികയായിരുന്നു. കഴിഞ്ഞദിവസം ദുബായില്‍വെച്ചാണ് തന്റെ ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്.മതംമാറിയ തന്റെ പേര് ഇനിമുതല്‍ മറിയം എന്നായിരിക്കുമെന്ന് അവര്‍ അറിയിച്ചു. ഇസ്ലാം വിശ്വാസപ്രമാണങ്ങള്‍ തന്നെ ആകര്‍ഷിച്ചുവെന്നും തന്റെ കാഴ്ചപ്പാടുമായി ഏറെ ചേര്‍ന്നുപോകുന്നതാണ് അതെന്നും ക്രിസ്തുമത വിശ്വാസിയായിരുന്ന കോറിന്‍കോവ പറഞ്ഞു.
മുന്നുവര്‍ഷമായി താന്‍ ഇതില്‍ വിശ്വസിക്കുന്നു. ഇപ്പോഴാണ് ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ വ്യക്തമാക്കി.
ഇറ്റലിയില്‍ നടന്ന മിസ് യൂണിവേഴ്സ് മത്സരത്തിലെ വിജയി ആയിരുന്നു കോറിന്‍കോവ. ഇതിനുശേഷം സൂപ്പര്‍മോഡലായി മാറിയ കോറിന്‍കോവ ഒട്ടേറെ പ്രൊഡക്ടുകള്‍ക്കുവേണ്ടി മോഡലിങ് ചെയ്തു. പ്രാഗില്‍ സ്വന്തമായി അഡ്വര്‍ട്ടൈസിങ് ഏജന്‍സിയുമുണ്ട് ഇവര്‍ക്ക്. ഇതിനിടയില്‍ ദുബായ് ആസ്ഥാനമായ അലി ആന്‍ഡ് സണ്‍സ് കമ്ബനിയില്‍ സെയില്‍സ് മാനേജറായതോടെയാണ് അവര്‍ ദുബായിലേക്ക് താമസം മാറുന്നത്.പ്രാഗിലെ ചാള്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ കോറിന്‍കോവ പ്രൊഡക്ഷന്‍ ഡിസൈനിങ്ങില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. മിസ് യൂണിവേഴ്സ് ആയി തെരഞ്ഞെടുക്കപ്പെട്ടശേഷം ഹോളിവുഡ് ചിത്രത്തിലും സുന്ദരി അഭിനയിച്ചു. ഇസ്ലാംമതം സ്വീകരിച്ചതോടെ ദുബായില്‍ സ്ഥിരതാമസമാക്കാനാണ് ഇവരുടെ പരിപാടി.

Post a Comment

0 Comments

Top Post Ad

Below Post Ad