Type Here to Get Search Results !

Bottom Ad

സിനിമാ നിരൂപണത്തില്‍ രമ്യക്ക് ഹാട്രിക് ജയം


കാസര്‍കോട് (www.evisionnews.in):കണ്ണൂര്‍ ബ്രണ്ണന്‍ കോളേജില്‍ നടന്ന് വരുന്ന കണ്ണൂര്‍ സര്‍വകലാശാല മലയാള സിനിമാനിരൂപണത്തിലാണ് രമ്യ തുടര്‍ച്ചയായി മൂന്നാം തവണയും ജേതാവായി
വിദ്യാനഗറിലെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കാമ്പസിലെ രണ്ടാം സെമസ്റ്റര്‍ മലയാളം ബി.എഡ് വിദ്യാര്‍ത്ഥിനി കെ രമ്യക്ക് മലയാളം കവിതാരചനയില്‍ എഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം നെഹ്‌റു കോളജില്‍ നടന്ന കലോത്സവത്തില്‍ നെയിബേഴ്‌സ് എന്ന സിനിമയെ നിരൂപണം ചെയ്താണ് പി.കെ രാജന്‍ കാമ്പസിലെ എം.എ മലയാളം വിദ്യാര്‍ത്ഥിനിയായ രമ്യ ഒന്നാംസ്ഥാനം നേടിയത്. ഇത്തവണ നാല് അവാര്‍ഡുകള്‍ നേടിയ ടി ദീപേഷിന്റെ അങ്കുരം എന്ന സിനിമ നിരൂപണം ചെയ്താണ് രമ്യ വിജയം നേടിയത്. 

ബിരുദ, ബിരുദാനന്തര പരീക്ഷകള്‍ക്ക് റാങ്ക് നേടിയ രമ്യ 'ഭൂമിയെ തൊട്ടു നിലാവിന്റെ പേരില്‍' എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗവും അധ്യാപകനുമായ വിനോദ് കുമാര്‍ പെരമ്പളയുടെ ഭാര്യയാണ്. ഏകമകള്‍: അനവദ്യ.


kasaragod-news-ramya

Post a Comment

0 Comments

Top Post Ad

Below Post Ad