Type Here to Get Search Results !

Bottom Ad

യുവതി കുഴഞ്ഞുവീണുമരിച്ചു

മുള്ളേരിയ: (www.evisionnews.in)ബന്ധുവീട്ടിലേക്ക് പോകാനൊരുങ്ങുന്നതിനിടെ യുവതി കുഴഞ്ഞുവീണുമരിച്ചു. ആദൂര്‍ കോയംകൂടലിലെ നാരായണന്റെ ഭാര്യ ബേബി(36)യാണ് മരിച്ചത്. കുടല്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നേരത്തെ മംഗലാപുരം ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം അസുഖം ഭേദമായിരുന്നു. വെള്ളിയാഴച ഉച്ചയോടെ ബന്ധുവീട്ടിലേക്ക് പോകാനൊരുങ്ങുന്നതിനിടെയാണ് വീട്ടില്‍ വെച്ച് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. 

ബദിയടുക്ക കെടഞ്ചിയിലെ കൊഗ്ഗു-കുമ്പെ ദമ്പതികളുടെ മകളാണ്. മക്കള്‍: അഭിജിത്, നിവേദിത. സഹോദരങ്ങള്‍: മോഹനന്‍, സുന്ദര, രാജ്കുമാര്‍, ജയശ്രീ, സരോജിനി.

Post a Comment

0 Comments

Top Post Ad

Below Post Ad