ഉപ്പള:(www.evisionnews.in) വീട്ടുമുറ്റത്ത് സൂക്ഷിച്ച 150 കുപ്പി കര്‍ണാടക നിര്‍മ്മിത വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍. സോങ്കാല്‍ പ്രതാപ് നഗറിലെ ദാമോദര(32)നെയാണ് കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. വെളളിയാഴ്ച വൈകിട്ട് ദാമോദരയുടെ വീട്ടുപറമ്പില്‍ നടത്തിയ പരിശോധനക്കിടെയാണ് പ്ലാസ്റ്റിക് കവറിലാക്കി ഒളിപ്പിച്ച നിലയില്‍ 180 മില്ലിയുടെ 150 കുപ്പി കര്‍ണാടക നിര്‍മ്മിത മദ്യം കണ്ടെത്തിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജയകുമാര്‍, പ്രിവന്റീവ് ഓഫീസര്‍ പി. ബാബു, സിവില്‍ ഓഫീസിര്‍മാരായ ബി. സുരേഷ്, അഫ്‌സല്‍, ബാലു എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു.

Post a Comment
0 Comments